ചെൽസിയെ വിൽക്കാനുറച്ച് അബ്രഹാമോവിച്ച്...
നീണ്ട 19 വർഷത്തെ ചെൽസിയുടെ ഉടമസ്ഥാവകാശം
ഒഴിയാൻ തീരുമാനിച്ചു റോമൻ അബ്രഹമോവിച്. റഷ്യ - ഉക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ക്ലബിൻ്റെ ഉടമസ്ഥാവകാശം ഒഴിയുക എന്നല്ലാതെ മറ്റൊരു വഴി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. റഷ്യൻ പ്രസിഡൻ്റ് വ്ലാഡ്മിർ പുടിൻ ആയിട്ടുള്ള അടുത്ത ബന്ധം, കൂടാതെ തൻ്റെ സ്റ്റീൽ കമ്പനിയിൽ നിന്നാണ് റഷ്യൻ പീരങ്കി നിർമാണത്തിന് ആവശ്യമായ സ്റ്റീൽ വിതരണം ചെയ്യുന്നത് എന്നതെല്ലാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഒഴിയാനുള്ള കാരണമായിട്ട് കരുതാം.
2003 ജൂണിലാണ് റോമൻ ചെൽസിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. അദ്ദേഹം വരുന്നതിന് മുൻപ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ക്ലബ്ബായിരുന്നു ചെൽസി. എന്നാൽ തൻ്റെ 19 വർഷത്തെ സേവനം കൊണ്ട് നിലവിൽ യൂറോപ്പിലെ മികച്ച ക്ലബുകളിൽ ഒന്നായി ചെൽസിയെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഈ കാലയളവിൽ കിട്ടാൻ സാധ്യത ഉള്ള എല്ലാ കിരീടങ്ങളും ചെൽസിക്ക് നേടാൻ കഴിഞ്ഞു. ഈ കാരണങ്ങൾ കൊണ്ട് അദ്ദേഹം ചെൽസി ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറി. ക്ലബിൻ്റെ ഉടമസ്ഥാവകാശം താൻ ഒഴിയുകയാണെന്ന് ഔദ്യോഗികമായി അറിയിച്ച സാഹര്യത്തിൽ ആ വാർത്ത ആരാധകരെ വലിയ വിഷമത്തിലാക്കി . വരും ദിവസങ്ങളിൽ ചെൽസിയുടെ പുതിയ ഉടമസ്ഥരെ അറിയാൻ കഴിഞ്ഞേക്കും.
താൻ ക്ലബിൻ്റെ ഉടമസ്ഥാവകാശം ഒഴിയുന്നെന്ന് ഔദ്യോഗികമായി അറിയിച്ച പ്രസ്താവനയിൽ. അദ്ദേഹം പറയുകയുണ്ടായി, തനിക്ക് ലോൺ അടിസ്ഥാനത്തിൽ കിട്ടാൻ ഉള്ള പണം തിരിച്ച് തരേണ്ടത്തില്ല. എനിക്ക് ഇതൊരു ബിസിനെസ്സ് ആയിരുന്നില്ല, മറിച്ച് ഫുട്ബോളിനോടും എൻ്റെ ക്ലബിനോടും ഉള്ള എൻ്റെ അഭിനിവേശം കൊണ്ടാണെന്നും കൂടാതെ തൻ്റെ ടീമിനോട് അദ്ദേഹം ഉക്രൈനിലെ യുദ്ധ ബാധിതർക്കായി ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങാനും നിർദ്ദേശിച്ചു.