ആം ആദ്മി പാർട്ടി പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി ഹർഭജൻ സിംഗിനെ നാമനിർദ്ദേശം ചെയ്തു....
സംസ്ഥാനത്തെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളുടെ വികസനത്തിനും പരിപോഷണത്തിനുമുള്ള കാര്യങ്ങള്‍ പഞ്ചാബിൽ ചെയ്യുക എന്ന വലിയ ഉത്തരവാദിത്തവും ഹർഭജൻ സിങിനെ ഏല്‍പ്പിക്കാന്‍ സാധ്യത
"ഒരു ബൗളിംഗ് ഇതിഹാസമെന്ന നിലയിൽ ഇന്ത്യയെ അഭിമാനം കൊള്ളിച്ചതിന് ശേഷം, മിസ്റ്റർ ടർബനേറ്റർ ഇപ്പോൾ പാർലമെന്റിൽ പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോവുകയാണ്," ഒരു വീഡിയോ പങ്കുവെച്ച് എഎപി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിന് മുമ്പ് ഹർഭജൻ സിംഗ് മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇത് കോൺഗ്രസ് അംഗമായി ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ മുൻ ക്രിക്കറ്റ് താരം ഇത് നിഷേധിക്കുകയുണ്ടായി.
പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92 എണ്ണവും എഎപി നേടിയിരുന്നു . രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപരിസഭയിൽ എഎപിയുടെ അംഗബലം മൂന്നിൽ നിന്ന് എട്ടായി ഉയരും.പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു , സിദ്ദുവും മറ്റ് നിരവധി ഉന്നത പാർട്ടി സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
പ്രീമിയർ ഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഫിസിക്‌സ് പ്രൊഫസറായ സന്ദീപ് പഥക് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ ഉയർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാബിലെ പുതിയ എഎപി സർക്കാരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഭഗവന്ത് മന്നുമായും , എഎപി തലവൻ അരവിന്ദ് കെജ്‌രിവാളുമായും വലിയ അടുപ്പം പുലര്‍ത്തുന്ന ആളാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി പ്രൊഫസർ പഥക് മൂന്ന് വർഷത്തോളം പഞ്ചാബിൽ തങ്ങുകയും, ബൂത്ത് തലത്തിൽ ആം ആദ്മി പാർട്ടിയുടെ സംഘടന കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു.