രോഹിത്തിന്റെ തിരിച്ചുവരവിന് ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഹസരംഗയുടെ മാസ്സ് തിരിച്ചുവരവ്..

രോഹിത്തിന്റെ തിരിച്ചുവരവിന് ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഹസരംഗയുടെ മാസ്സ് തിരിച്ചുവരവ്..

രോഹിത്തിന്റെ തിരിച്ചുവരവിന് ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഹസരംഗയുടെ മാസ്സ് തിരിച്ചുവരവ്..
(Pic credit:Espncricinfo )

ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ടീമിലേക്ക് രോഹിത് ശർമ തിരകെ വന്നതാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ കഴിഞ്ഞ ദിവസത്തെ പ്രധാന ചർച്ച വിഷയം. മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായി. പക്ഷെ ഇന്ത്യ മത്സരം വിജയിച്ചു. ഇന്ത്യയുടെ വിജയം 6 വിക്കറ്റിനായിരുന്നു.

എന്നാൽ മറുവശത്ത് മറ്റൊരു താരവും പരിക്ക് മാറി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരകെ വന്നിരുന്നു. വാനിണ്ടു ഹസരംഗയാണ് ഈ താരം. ഏകദിന ലോകക്കപ്പ് യോഗ്യത മത്സരത്തിന് ശേഷം പരിക്കേറ്റ താരം പിന്നീട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിരുന്നില്ല. ലോകക്കപ്പും താരത്തിന് നഷ്ടമായിരുന്നു.

എന്നാൽ ഇപ്പോൾ താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗംഭീരാ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിമ്പാവേക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചു വരവ്.മത്സരത്തിൽ വെറും 19 റൺസ് മാത്രം വിട്ട് കൊടുത്തു 7 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ലോക റെക്കോർഡ് കൂടി ഹസരംഗ സ്വന്തമാക്കിയത്.

വെറും 5.5 ഓവർ മാത്രം എറിഞ്ഞാണ് അദ്ദേഹം 7 വിക്കറ്റ് സ്വന്തമാക്കിയത്. ഇത് ഒരു ലോക റെക്കോർഡാണ്.

Fewest overs bowled in a 7 wicket haul in List-A cricket:

5.5 ov - Wanindu Hasaranga

Sri Lanka v Zimbabwe, TODAY

6.0 ov - David Payne

Gloucestershire v Essex, 2010

6.0 ov - Abhay Negi

Meghalaya v Arunachal, 2018

#SLvZIM

Join our whatsapp group