ലോ സ്കോറിങ് ത്രില്ലറിൽ സൗരാഷ്ട്രയെ മറികടന്നു സഞ്ജുവിന്റെ കേരള
ലോ സ്കോറിങ് ത്രില്ലറിൽ സൗരാഷ്ട്രയെ മറികടന്നു സഞ്ജുവിന്റെ കേരള
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. സഞ്ജു 30 റൺസിന് പുറത്തായി. സൗരഷ്ട്രയെ തോല്പിച്ചത് 3 വിക്കറ്റിന്
ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത അഖിൻ സത്താർ ഒരു വേളയിൽ സൗരാഷ്ട്രയെ 7 ന്ന് 65 എന്നാ നിലയിലേക്ക് കൂപ്പുകുത്തിച്ചു. എന്നാൽ വിശ്വരാജ് ജഡേജയുടെ 98 റൺസ് സൗരാഷ്ട്രയെ 185 ൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന്റെ തുടക്കം പിഴച്ചു. എന്നാൽ നായകൻ സഞ്ജുവും സച്ചിന് ബേബിയും ഇന്നിങ്സ് മുന്നോട്ടു നയിച്ചു.അബ്ദുൽ ബാസിത് മികച്ച ഇന്നിങ്സ് കാഴ്ച വെച്ചു.60 റൺസ് സ്വന്തമാക്കി അദ്ദേഹം പുറത്തായി.ഒടുവിൽ ഗോപാൽ കേരളത്തെ വിജയതീരത്ത് എത്തിച്ചു.