ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ഡാരിൽ മിച്ചലിന്റെ സിക്സ് ആരാധികയുടെ ബിയർ ഗ്ലാസിനുള്ളിൽ, വീഡിയോ വൈറലാകുന്നു.

ഒന്നാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 87 ഓവറിൽ 318/4 എന്ന നിലയിലാണ്.

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ഡാരിൽ മിച്ചലിന്റെ സിക്സ് ആരാധികയുടെ ബിയർ ഗ്ലാസിനുള്ളിൽ, വീഡിയോ വൈറലാകുന്നു.

ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ രണ്ടാം ടെസ്റ്റിലും ബാറ്റുകൊണ്ടു തകർപ്പൻ പ്രകടനം തുടരുന്നു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ മിച്ചൽ 81 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

കളിക്കിടെ നടന്ന രസകരമായ സംഭവ വികാസങ്ങൾ  വയറലാവുകയാണ് ഇപ്പോൾ. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്സിലെ 56 ആം ഓവറിൽ ഡാരൽ മിച്ചൽ ലോങ്ങ്‌ ഓണിലൂടെ ഒരു കൂറ്റൻ സിക്സർ പറത്തുന്നു. എന്നാൽ പന്ത് പതിച്ചതാകട്ടെ ഒരു ആരാധികയുടെ ബിയർ ഗ്ലാസ്സിനുള്ളില്ലേക്ക്.ബൗണ്ടറി ലൈനിൽ നിന്നിരുന്ന ഇംഗ്ലണ്ട് പേസർ മാത്യു പോട്ട്സ് പന്ത് ആരുടെയോ ബിയറിൽ പതിച്ചതായി ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ,ന്യൂസിലാൻഡ് ടീം സൂസൻ എന്ന ആരാധികക്ക് പിന്നീട് പൈന്റ് നൽകിയിരുന്നു. കൂടാതെ മിച്ചൽ സൂസന്റെ അടുത്തുപോയി ക്ഷമാപണം നടത്തുകയും ചെയ്തു.ഇത് ന്യൂസിലാൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്‍ഡില്‍ പങ്കുവെച്ചിട്ടുണ്ട്.