ഇന്ത്യൻ ടീമിന്റെ പരിശീലനം തത്സമയം കാണിക്കാൻ ജിയോ സിനിമ, സമയവും തീയതിയും ഇതാ..
ഇന്ത്യൻ ടീമിന്റെ പരിശീലനം തത്സമയം കാണിക്കാൻ ജിയോ സിനിമ, സമയവും തീയതിയും ഇതാ..
ഏകദിന ലോകക്കപ്പ് അവസാനിച്ചിരിക്കുകയാണ്. ഫൈനലിൽ ഹൃദയഭേദകമായ തോൽവിയാണ് ഇന്ത്യ രുചിച്ചത്.ഇനി ഇന്ത്യയുടെ ലക്ഷ്യം ട്വന്റി ട്വന്റി ലോകക്കപ്പാണ്.
23 ന് ഓസ്ട്രേലിയക്കെതിരെ തുടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരയോട് ട്വന്റി ട്വന്റി ലോകക്കപ്പിനുള്ള മുൻ ഒരുക്കങ്ങൾ ഇന്ത്യ ആരംഭിക്കും. സൂര്യ കുമാറാണ് ട്വന്റി ട്വന്റി ടീമിന്റെ നായകൻ.5 മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.
ഇപ്പോൾ ഇന്ത്യയുടെ മുൻ ഒരുക്കങ്ങൾ എല്ലാം തത്സമയം കാണിക്കാൻ ഒരുങ്ങുകയാണ് ജിയോ സിനിമ.ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് സെഷൻ 22 ന്ന് രാത്രി 7 മണി മുതൽ അവർ തത്സമയം കാണിക്കും.സ്പോർട്സ് 18 ലും ഈ തത്സമയം ഉണ്ടാവും.