ഇത് ഐ സി സി യുടെ ഇരട്ടതാപ്പ്, രൂക്ഷ വിമർശനവുമായി രോഹിത് ശർമ..
ഇത് ഐ സി സി യുടെ ഇരട്ടതാപ്പ്, രൂക്ഷ വിമർശനവുമായി രോഹിത് ശർമ..
ഇത് ഐ സി സി യുടെ ഇരട്ടതാപ്പ്, രൂക്ഷ വിമർശനവുമായി രോഹിത് ശർമ..
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമാണ് ഇന്ത്യ കേപ്പ് ടൗണിൽ വിജയിച്ചത്. ഇപ്പോൾ ഈ മത്സരത്തിലെ പിച്ചിനെ പറ്റി സംസാരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"ഈ മത്സരത്തിൽ നിങ്ങൾ കണ്ടു എങ്ങനെ പിച്ച് മത്സരം മാറ്റിയെന്ന്.ഇത് പോലത്തെ പിച്ചുകളിൽ കളിക്കാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് പോലത്തെ പിച്ചുകൾ ഉണ്ടാക്കിയാൽ വൻ വിമർശനങ്ങൾ ഉണ്ടാവും. ഞങ്ങൾ ഇവിടെ വന്നത് വെല്ലുവിളികൾ സ്വീകരിക്കാൻ തന്നെയാണ്".
"ഇന്ത്യയിലേക്ക് എത്തുമ്പോഴും ഇത് പോലെ തന്നെ വെല്ലുവിളികൾ ഉണ്ടാവും.ടെസ്റ്റ് ക്രിക്കറ്റ് എന്നും വെല്ലുവിളികൾ ഉള്ളതാണ്.ഇന്ത്യയിൽ പന്ത് ഒന്ന് കുത്തി തിരിഞ്ഞാൽ വിമർശനങ്ങൾ ഒരുപാട് ഉണ്ടാവും.കുഴി കുത്തി എന്നാ തരത്തിൽ റിപ്പോർട്ടുകൾ പോവും.റഫററിമാർ എല്ലാം ന്യൂട്രൽ സമീപനം നടത്തണം.".
"ലോകകപ്പ് ഫൈനൽ പിച്ച് ബിലോ ആവറേജായി രേഖപെടുത്തിയത് എന്ത് കൊണ്ടാണെന്നു എനിക്ക് ഇത് വരെ മനസിലായിട്ടില്ല.അവരുടെ ചെവിയും കണ്ണും തുറന്ന് ഇരിക്കണം .ഇത് പോലത്തെ പിച്ചുകളിൽ കളിക്കാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഐ സി സി യുടെ ഇരട്ടതാപ്പ് ഒഴിവാക്കി ന്യൂട്രൽ സമീപനം ഐ സി സി നടപ്പിലാക്കണമെന്നും രോഹിത് പറയുന്നു.