ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം രണ്ടാം ദിനം അവലോകനം..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം രണ്ടാം ദിനം  അവലോകനം..

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് അങ്ങനെ വിരാമമായി. രണ്ട് ദിവസങ്ങളിലായി ബാംഗ്ലൂർ ഐടിസി ഗാർഡനിൽ നടന്ന മെഗാ ലേലം ഹ്യൂ എഡ്മീഡ്‌സ് ന്റെ ആഭാവത്തിൽ ചാരു ശർമ തന്നെയാണ് നടത്തിയത്.ഏകദേശം 550 കോടിയുടെ മുകളിൽ പണമൊഴുകിയ ലേലത്തിൽ ഏറ്റവും വിലകൂടിയ താരമായി ഇഷൻ കിഷൻ മാറിയപ്പോൾ ഏറ്റവും വിലകൂടിയ വിദേശ താരമായത് ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റനാണ്.എന്നാൽ ഇയോൻ മോർഗനും ഡേവിഡ് മലനും ഉൾപ്പെടെയുള്ള വൈറ്റ് ബോൾ താരങ്ങൾ വിൽക്കപ്പെടാതെ പോകുന്നതും രണ്ടാം ദിനത്തിൽ കാണുവാൻ സാധിച്ചു.

മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന മുൻ ദേശീയ താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സുരേഷ് റൈനയിലും ഒരു ടീമും താല്പര്യം കാണിക്കാതിരുന്നത് സങ്കടമുളവാക്കുന്ന കാഴ്ചയായിരുന്നു.അണ്ടർ 19 താരങ്ങളും ലേലത്തിൽ നേട്ടമുണ്ടാക്കി.അണ്ടർ 19 താരങ്ങളായ രാജ് ബാവയും രാജ്വർദ്ദൻ ഹഗർഗേക്കർഎന്നിവരെ യഥാക്രമം പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും തിരഞ്ഞെടുത്തു.

ഐപിഎല്‍ 2022 മെഗാ ലേലം അവലോകനം :3.6 കോടി രൂപയ്ക്കാണ് ക്രിസ് ജോർദാൻ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയത്. ഗുജറാത്ത് ടൈറ്റൻസ് മൂന്ന് കോടി രൂപയ്ക്കാണ് ഡേവിഡ് മില്ലറെ സ്വന്തമാക്കിയത്. ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡിനെയും യഥാക്രമം 8.25 കോടി രൂപയ്ക്കും 7.75 കോടി രൂപയ്ക്കും മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കിയതാണ് ഏറ്റവും വലിയ സർപ്രൈസ് പാക്കേജുകളായി മാറിയത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറിനായി മുംബൈ ഇന്ത്യൻസ് 8 കോടി രൂപ മുടക്കി.

വെസ്റ്റ് ഇൻഡീസിൽ ഇന്ത്യയെ ലോക കിരീടം ചൂടിക്കാൻ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരങ്ങളായ രാജ് അംഗദ് ബാവ, രാജ്വർധൻ ഹഗർഗേക്കർ എന്നിവർക്കും ഐപിഎൽ 2022 ലേലത്തിൽ ജാക്ക്‌പോട്ട് അടിച്ചു. ബാവയെ പഞ്ചാബ് കിംഗ്സ് രണ്ട് കോടി രൂപയ്ക്കും ചെന്നൈ സൂപ്പർ കിംഗ്‌സ് 1.5 കോടി രൂപയ്ക്ക് ഹംഗാർഗെക്കറും സ്വന്തമാക്കി. ശിവം ദുബെയും ഖലീൽ അഹമ്മദും കഴിഞ്ഞ വർഷം ഇന്ത്യക്കായി കളിച്ചിട്ടുണ്ടായില്ലെങ്കിലും, 2022 ലെ ഐപിഎൽ ലേലത്തിൽ അവരും വലിയ നേട്ടമുണ്ടാക്കി. 4.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് തിരഞ്ഞെടുത്ത യുവ പേസർ ചേതൻ സക്കറിയയും ലേലത്തിൽ മികച്ച നേട്ടമുണ്ടാക്കി.

ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സ്റ്റണിനെ പഞ്ചാബ് കിംഗ്‌സ് 11.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോൾ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡിയൻ സ്മിത്തിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത് 6 കോടി രൂപക്കാണ്.ഐ‌പി‌എൽ 2022 ലേലത്തിന്റെ രണ്ടാം ദിവസം സൺറൈസേഴ്സ് ഹൈദരാബാദ് 2.6 കോടി രൂപയ്ക്ക് ആദ്യ കളിക്കാരനായി എയ്ഡൻ മാർക്രത്തെ തിരഞ്ഞെടുത്തു . ഇഷാന്ത് ശർമ്മ, ഇയോൻ മോർഗൻ, മാർനസ് ലാബുഷാഗ്‌നെ, ആരോൺ ഫിഞ്ച് തുടങ്ങിയ വമ്പൻ താരങ്ങളെ ആരും വാങ്ങിക്കാതിരുന്നപ്പോൾ അജിങ്ക്യ രഹാനെയെ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് സ്വന്തമാക്കി.

ഐപിഎൽ ലേലത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച 97 താരങ്ങളെയാണ് ടീമുകൾ സ്വന്തമാക്കിയത്. ഇഷാൻ കിഷൻ (15.25 കോടി), ദീപക് ചാഹർ (14 കോടി) എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ താരങ്ങൾ യഥാക്രമം മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിംഗ്‌സുമാണ് ഈ രണ്ട് കളിക്കാരെയും തിരഞ്ഞെടുത്തത്. മറുവശത്ത്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 10 കോടി രൂപയ്ക്ക്അവേഷ് ഖാനെ സ്വന്തമാക്കിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ അൺക്യാപ്ഡ് താരമായി അദ്ദേഹം മാറി.

Final Squads

ചെന്നൈ സൂപ്പർ കിങ്‌സ്: രവീന്ദ്ര ജഡേജ, ദീപക് ചാഹർ, എംഎസ് ധോണി, മൊയിൻ അലി, അമ്പാട്ടി റായിഡു, റുതുരാജ് ഗെയ്‌ക്‌വാദ്, ഡ്വെയ്ൻ ബ്രാവോ, ശിവം ദുബെ, റോബിൻ ഉത്തപ്പ, തുഷാർ ദേശ്പാണ്ഡെ, കെഎം ആസിഫ്, രാജ്വർധൻ ഹംഗാർഗേക്കർ, സിമർജീത് സിംഗ്,ഡെവൺ കോൺവേ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്നർ, ആദം മിൽനെ, സുബ്രാൻശു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എൻ ജഗദീശൻ, ക്രിസ് ജോർദാൻ, കെ ഭഗത് വർമ്മ.

ഡൽഹി ക്യാപിറ്റല്‍സ് : ഋഷഭ് പന്ത്, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, പൃഥ്വി ഷാ, മിച്ചൽ മാർഷ്, ആൻറിച്ച് നോർട്ട്ജെ, ഡേവിഡ് വാർണർ, ഖലീൽ അഹമ്മദ്, ചേതൻ സക്കറിയ, ശ്രീകർ ഭരത്, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, മൻദീപ് സിംഗ്,കമലേഷ് നാഗർകോട്ടി, അശ്വിൻ ഹെബ്ബാർ, സർഫറാസ് ഖാൻ, ലളിത് യാദവ്, റിപാൽ പട്ടേൽ, യാഷ് ദുൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കിസാനി എൻഗിഡി, ടിം സെയ്ഫർട്ട്, വിക്കി ഓസ്‌റ്റ്വാൾ

ഗുജറാത്ത് ടൈറ്റൻസ്:റാഷിദ് ഖാൻ, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൺ, രാഹുൽ ടെവാതിയ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, രവിശ്രീനിവാസൻ സായ് കിഷോർ, അഭിനവ് മനോഹർ, ജേസൺ റോയ്, ജയന്ത് യാദവ്, വിജയ് ശങ്കർ, ഡൊമിനിക് ഡ്രേക്ക്സ്,നൂർ അഹമ്മദ്, ദർശൻ നൽകണ്ടെ, യാഷ് ദയാൽ, അൽസാരി ജോസഫ്, പ്രദീപ് സാംഗ്വാൻ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, ഗുർകീരത് സിംഗ്, വരുൺ ആരോൺ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്:ശ്രേയസ് അയ്യർ, ആന്ദ്രെ റസൽ, നിതീഷ് റാണ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി, ശിവം മാവി, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ, ഷെൽഡൺ ജാക്‌സൺ, അനുകുൽ റോയ്, റാസിഖ് ദാർ, ബാബാ ഇന്ദ്രജിത്ത്,ചാമിക കരുണരത്‌നെ, അഭിജിത് തോമർ, പ്രഥം സിംഗ്, അശോക് ശർമ്മ, സാം ബില്ലിംഗ്‌സ്, അലക്‌സ് ഹെയ്‌ൽസ്, ടിം സൗത്തി, രമേഷ് കുമാർ, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമൻ ഖാൻ.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്:കെ എൽ രാഹുൽ, ആവേശ് ഖാൻ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, ക്രുണാൽ പാണ്ഡ്യ, മാർക്ക് വുഡ്, ക്വിന്റൺ ഡി കോക്ക്, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര, കൃഷ്ണപ്പ ഗൗതം, അങ്കിത് രാജ്പൂത്, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി, കൈൽ മേയേഴ്‌സ്, കരൺ ശർമ്മ, എവിൻ ലൂയിസ്, മായങ്ക് യാദവ്, ബി സായ് സുദർശൻ

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഡെവാൾഡ് ബ്രെവിസ്, മുരുകൻ അശ്വിൻ, ബേസിൽ തമ്പി, തിലക് വർമ്മ, സഞ്ജയ് യാദവ്, ഡാനിയൽ സാംസ്, ജോഫ്ര ആർച്ചർ, ടൈമൽ മിൽസ്, ടിം ഡേവിഡ്,റിലേ മെറിഡിത്ത്, മൊഹമ്മദ്. അർഷാദ് ഖാൻ, അൻമോൽപ്രീത് സിംഗ്, രമൺദീപ് സിംഗ്, രാഹുൽ ബുദ്ധി, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെണ്ടുൽക്കർ, ആര്യൻ ജുയൽ, ഫാബിയൻ അലൻ

പഞ്ചാബ് കിംഗ്സ്: മായങ്ക് അഗർവാൾ, ലിയാം ലിവിംഗ്സ്റ്റൺ, കാഗിസോ റബാഡ, ഷാരൂഖ് ഖാൻ, ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഒഡിയൻ സ്മിത്ത്, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ, പ്രഭ്സിമ്രാൻ സിംഗ്, സന്ദീപ് ശർമ്മ, ഇഷാൻ പോറെൽ,ജിതേഷ് ശർമ്മ, രാജ് അംഗദ് ബാവ, ഋഷി ധവാൻ, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിട്ടിക് ചാറ്റർജി, ബൽതേജ് ദണ്ഡ, അൻഷ് പട്ടേൽ, നഥാൻ എല്ലിസ്, അഥർവ ടൈഡെ, ഭാനുക രാജപക്‌സെ, ബെന്നി ഹോവൽ.

രാജസ്ഥാൻ റോയൽസ്:സഞ്ജു സാംസൺ, പ്രസീദ് കൃഷ്ണ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, ട്രെന്റ് ബോൾട്ട്, ദേവദത്ത് പടിക്കൽ, യുസ്‌വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, നവദീപ് സൈനി, കെസി കരിയപ്പ,ഒബെദ് മക്കോയ്, കുൽദീപ് സെൻ, കരുൺ നായർ, ധ്രുവ് ജുറെൽ, തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗർവാൾ, ജിമ്മി നേഷാം, നഥൻ കൗട്ടർ-നൈൽ, റാസി വാൻ ഡെർ ഡുസെൻ, ഡാരിൽ മിച്ചൽ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ:വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ജോഷ് ഹേസൽവുഡ്, ഫാഫ് ഡു പ്ലെസിസ്, മുഹമ്മദ് സിറാജ്, ദിനേഷ് കാർത്തിക്, അനൂജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മഹിപാൽ ലോംറോർ, ഫിൻ അലൻ,ഷെർഫാൻ റൂഥർഫോർഡ്, ജേസൺ ബെഹ്‌റൻഡോർഫ്, സുയാഷ് പ്രഭുദേശായി, ചാമ മിലിന്ദ്, അനീശ്വർ ഗൗതം, കർൺ ശർമ്മ, സിദ്ധാർത്ഥ് കൗൾ, ലുവ്‌നിത്ത് സിസോദിയ, ഡേവിഡ് വില്ലി.

സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരണൽ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, അബ്ദുൾ സമദ്, ടി നടരാജൻ, കാർത്തിക് ത്യാഗി, ഉംറാൻ മാലിക്, ഐഡൻ മർക്രം,ശ്രേയസ് ഗോപാൽ, പ്രിയം ഗാർഗ്, ജഗദീശ സുചിത്, റൊമാരിയോ ഷെപ്പേർഡ്, സീൻ ആബട്ട്, ആർ സമർഥ്, ശശാങ്ക് സിംഗ്, സൗരഭ് ദുബെ, വിഷ്ണു വിനോദ്, ഗ്ലെൻ ഫിലിപ്‌സ്, ഫസൽഹഖ് ഫാറൂഖി.

Total Players and Overseas slots

  • ചെന്നൈ സൂപ്പർ കിംഗ്സ്: ആകെ കളിക്കാർ –25 ; വിദേശ താരങ്ങള്‍ -8
  • ഡൽഹി ക്യാപിറ്റല്‍സ്: ആകെ കളിക്കാർ –24 ;വിദേശ താരങ്ങള്‍ - 7
  • ഗുജറാത്ത് ടൈറ്റൻസ്: ആകെ കളിക്കാർ – 23 ;വിദേശ താരങ്ങള്‍ - 8
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആകെ കളിക്കാർ –25;വിദേശ താരങ്ങള്‍ -8
  • ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: ആകെ കളിക്കാർ –21 ;വിദേശ താരങ്ങള്‍ - 7
  • മുംബൈ ഇന്ത്യൻസ്: ആകെ കളിക്കാർ – 25 ;വിദേശ താരങ്ങള്‍ - 8
  • പഞ്ചാബ് കിംഗ്സ്: ആകെ കളിക്കാർ – 25 ;വിദേശ താരങ്ങള്‍ - 7
  • രാജസ്ഥാൻ റോയൽസ്: ആകെ കളിക്കാർ –23 ;വിദേശ താരങ്ങള്‍ - 4
  • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ആകെ കളിക്കാർ – 22 ;വിദേശ താരങ്ങള്‍ -8
  • സൺറൈസേഴ്സ് ഹൈദരാബാദ്:ആകെ കളിക്കാർ – 23 ;വിദേശ താരങ്ങള്‍ - 8

Key Purchases (Day 2)

രണ്ടാം ദിവസത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങള്‍

ലിയാം ലിവിംഗ്‌സ്റ്റൺ - പഞ്ചാബ് കിങ്സ് 11.50 കോടി രൂപ (ഏറ്റവും ചെലവേറിയ വിദേശ താരം)
ടിം ഡേവിഡ് – മുംബൈ ഇന്ത്യൻസിന് 8.25 കോടി രൂപ
ജോഫ്ര ആർച്ചർ - മുംബൈ ഇന്ത്യൻസിന് 8 കോടി രൂപ

Top 3 expensive signings overall

രണ്ടു ദിവസത്തെ ഐപിഎല്‍ 2022മെഗാ ലേലത്തിലെ ഏറ്റവും മൂല്യമേറിയ 3 താരങ്ങള്‍

ഇഷാൻ കിഷൻ - മുംബൈ ഇന്ത്യൻസ്- 15.25 കോടി രൂപ
ദീപക് ചാഹർ - ചെന്നൈ സൂപ്പർ കിംഗ്സ്-14 കോടി രൂപ
ശ്രേയസ് അയ്യർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- 12.25 കോടി രൂപ

Big names who remained unsold

സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത്, ഇഷാന്ത് ശർമ്മ, മർനസ് ലബുഷാഗ്നെ, ഇയോൻ മോർഗൻ, ആരോൺ ഫിഞ്ച്, ഷാക്കിബ് അൽ ഹസൻ, ആദിൽ റഷീദ്, മുജീബ് ഉർ റഹ്മാൻ, ഇമ്രാൻ താഹിർ.

Team captains for IPL 2022

  • ചെന്നൈ സൂപ്പർ കിംഗ്സ്: എംഎസ് ധോണി
  • ഡൽഹി ക്യാപ്പിറ്റല്‍സ് : ഋഷഭ് പന്ത്
  • ഗുജറാത്ത് ടൈറ്റൻസ്: ഹാർദിക് പാണ്ഡ്യ
  • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: പ്രഖ്യാപിച്ചിട്ടില്ല (സാധ്യതയുള്ള ഓപ്ഷനുകൾ: ശ്രേയസ് അയ്യർ, പാറ്റ് കമ്മിൻസ്, അജിങ്ക്യ രഹാനെ)
  • ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്:കെ എല്‍ രാഹുൽ
  • മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ
  • പഞ്ചാബ് കിംഗ്സ്: പ്രഖ്യാപിച്ചിട്ടില്ല (സാധ്യതയുള്ള ഓപ്ഷനുകൾ: ശിഖർ ധവാൻ, മായങ്ക് അഗർവാൾ, )
  • രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: പ്രഖ്യാപിച്ചിട്ടില്ല (സാധ്യതയുള്ള ഓപ്ഷനുകൾ: ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്സ്വെൽ, ദിനേഷ് കാർത്തിക്)
  • സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ