പൂരാൻ നായകനാവാൻ കാരണം ഇതാണ്

പൂരാൻ നായകനാവാൻ കാരണം ഇതാണ്

പൂരാൻ നായകനാവാൻ കാരണം ഇതാണ്
Pic credit (X)

പൂരാൻ നായകനാവാൻ കാരണം ഇതാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസൺ ഗംഭീര രീതിയിലാണ് മുന്നേറുന്നത്. ഇന്ന് ലക്ക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്സിനെ നേരിടുന്നു. എന്നാൽ ലക്ക്നൗ പ്ലെയിങ് വമ്പൻ സർപ്രൈസുമായിയാണ് എത്തിയിരിക്കുന്നത്.രാഹുലിന് പകരം നികോളാസ് പൂരാനാണ് ലക്ക്നൗവിന് നയിക്കുന്നത്.

കെ എൽ രാഹുൽ ഇമ്പാക്ട് സബ്ബായി എത്തുമെന്നും അദ്ദേഹം പറഞ്ഞു. ടോസ് നേടിയ ലക്ക്നൗ ബാറ്റിംഗ് തിരഞ്ഞെടുത്തു.അത് കൊണ്ട് തന്നെ രാഹുൽ ബാറ്റ് മാത്രെമേ ഇന്ന് ചെയ്തേക്കു. അതിന് ശേഷം താരത്തെ ഇമ്പാക്ട് ആക്കാനാണ് ലക്ക്നൗവിന്റെ തീരുമാനം. ഇതിന്റെ കാരണവും കൃത്യമായി പൂരാൻ പറയുന്നുണ്ട്.

രാഹുൽ പരിക്കിൽ നിന്നാണ് തിരകെ വരുന്നത്.ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്ക് ഇടയിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു. ശേഷം ആ പരമ്പര അദ്ദേഹം കളിച്ചിരുന്നില്ല.എന്നാൽ ഐ പി എല്ലിലെ ആദ്യത്തെ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നു.

കീപ് ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വർക്ക്‌ ലോഡ് കൂടി കുറക്കാൻ വേണ്ടിയാണ് തങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നും പൂരാൻ പറയുന്നു. എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായം.

Join our whatsapl group