സഞ്ജുവിന്റെ ഈ ഇന്നിങ്സുകൾ സെലക്ട്ർമാർ കാണുന്നില്ലേ!! .
സഞ്ജുവിന്റെ ഈ ഇന്നിങ്സുകൾ സെലക്ട്ർമാർ കാണുന്നില്ലേ!! .
സഞ്ജുവിന്റെ ഈ ഇന്നിങ്സുകൾ സെലക്ട്ർമാർ കാണുന്നില്ലേ!! .
സഞ്ജുവിന്റെ ഈ ഇന്നിങ്സുകൾ സെലക്ട്ർമാർ കാണുന്നില്ലേ!! .
ഒരിക്കൽ പോലും അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലേക്ക് സഞ്ജുവിന് വേണ്ടി വാദിക്കുന്ന ഒരാളായിരുന്നില്ല ഞാൻ.വാദിക്കാൻ വേണ്ടിയൊള്ളത് ഒന്നും അദ്ദേഹം അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇത് വരെ ചെയ്തിട്ടുമില്ല.ട്വന്റി ട്വന്റി ലോകക്കപ്പിനുള്ള ടീമിലേക്ക് ഒരു വിക്കറ്റ് കീപ്പറേ നിലവിൽ ഇന്ത്യക്ക് ആവശ്യമുണ്ട്. രാഹുൽ, , കിഷൻ, സഞ്ജു, ജിതേഷ് എന്നിവരാണ് ഐ പി എല്ലിന് മുന്നേ വരെ പരിഗണനയിൽ ഉണ്ടായിരുന്നവർ.
എന്നാൽ ഐ പി എല്ലിന്റെ പ്രകടന മികവിൽ ലോകക്കപ്പ് ടീം പ്രഖ്യാപിച്ചേക്കാനാണ് സാധ്യത എന്നാണ് കരുതപെടുന്നത്.ഐ പി എല്ലിൽ രണ്ട് ഫിഫ്റ്റി നേടിയ പേരിൽ പന്ത് കൂടി സെലെക്ഷനിലേക്ക് എത്തിയിരിക്കുകയാണ്.പന്തിന് തന്നെ വിക്കറ്റ് കീപ്പറായി നിയോഗിക്കാൻ തന്നെയാണ് ഇന്ത്യൻ സെലക്ടർമാർ ഒരുങ്ങുന്നത് എന്നാണ് ക്രിക്ബസ്സ് നൽകിയ റിപ്പോർട്ട്. സഞ്ജു ഒരിക്കൽ കൂടി തഴയപെടുകയാണ്.
ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ അദ്ദേഹമാണ്. ടീമിന് വേണ്ടി മികവുറ്റ മാച്ച് വിന്നിംഗ് ഇന്നിങ്‌സ് അദ്ദേഹം കളിക്കുന്നുമുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റർ കൂടിയാണ് സഞ്ജു എന്നത് സെലക്ടർമാർ മനഃപൂർവം മറക്കുന്നതാണ്.
ഐ പി എൽ പ്രകടന മികവിലാണ് ട്വന്റി ട്വന്റി ലോകകപ്പ് സെലെക്ഷൻ എങ്കിൽ സഞ്ജു തന്നെയാണ് അതിന് അർഹൻ. ആ അർഹത അയാൾ മികച്ച ഇന്നിങ്സുകൾ കളിച് കൊണ്ട് തെളിയിക്കുകയാണ്. തനിക്ക് വേണ്ടി തന്റെ മികച്ച ഇന്നിങ്സുകൾ സംസാരിക്കട്ടെ. സെലക്ടർമാർ കണ്ണുകൾ തുറക്കുന്ന കാലമുണ്ടാവുമോ.
ഈ ട്വന്റി ട്വന്റി ലോകക്കപ്പിലെ വിക്കറ്റ് കീപ്പറായി സ്ഥാനം അർഹിക്കുന്നത് സഞ്ജു തന്നെയാണ്..