ഇന്ത്യയും ലോകക്കപ്പും ഭാഗം 1

ഇന്ത്യയും ലോകക്കപ്പും ഭാഗം 1

രണ്ട് ലോകക്കപ്പുകൾ,രണ്ടിലും ഒന്നും തന്നെ സ്വന്തമാക്കാൻ കഴിയാത്ത ഇന്ത്യൻ ടീം, ഇന്ത്യൻ ടീമിന്റെ ലോകകപ്പ് ചരിത്രം 1975 ഏകദിന ലോകക്കപ്പിലെ ചരിത്രത്തിലെ ആദ്യത്തെ മത്സരത്തിൽ നിന്ന് തന്നെ തുടങ്ങുന്നു.ശ്രീനിവാസ് വെങ്കട്ടരാഘവന്റെ കീഴിൽ ഇന്ത്യ ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങുകയാണ്.

ഡെനിസ് അമിസിന്റെ സെഞ്ച്വറിയുടെ മികവിൽ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചു.സുനിൽ ഗവസ്‌കറിന്റെ 174 പന്തിലെ 34 റൺസും, ഈസ്റ്റ്‌ ആഫ്രിക്കക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ പത്തു വിക്കറ്റ് വിജയവുമാണ് ആദ്യ ലോകകപ്പിലെ ഇന്ത്യൻ ഓർമ്മകൾ.

79 ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. വെസ്റ്റ് ഇൻഡീസിനോടും ന്യൂസിലാൻഡിനോടും ശ്രീലങ്കയോടും ദയനീയമായി പരാജയപെട്ടു.ഒരു അസോസിയേറ്റ് രാജ്യം ഒരു ടെസ്റ്റ്‌ പ്ലെയിങ് രാജ്യത്തെ ഏകദിന ചരിത്രത്തിൽ ആദ്യമായി തോൽപിച്ചതും ഈ ലോകക്കപ്പിലായിരുന്നു. നിർഭാഗ്യ വശാൽ ആ ടെസ്റ്റ്‌ പ്ലെയിങ് നേഷൻ ഇന്ത്യയും അസോസിയേറ്റ് രാജ്യം ശ്രീലങ്കയുമായിരുന്നു.

https://chat.whatsapp.com/Jz0BNybSj0Q6pLHfk0rbj2

(തുടരും )