2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..

കണ്ടിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ ഇന്ന് എനിക്ക് പറയാനുള്ളത് ഇവർ ആരെയും പറ്റിയില്ല.മറിച്ചു ഈ ലോകക്കപ്പിൽ എന്നെ ഉടനീളം അത്ഭുതപെടുത്തിയ നാല് താരങ്ങളെ പറ്റിയാണ്. ഈ നാല് താരങ്ങൾക്കും എന്റെ പ്രായമാണെന്നുള്ളത് മറ്റൊരു കൗതുകം.

2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..
(Pic credit :Google )
2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..
2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..
2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..
2023 ലോകക്കപ്പിൽ എന്നെ അത്ഭുതപെടുത്തിയ നാല് താരങ്ങൾ ഇവരാണ്!!..

2023 ഏകദിന ലോകക്കപ്പ് വളരെ മികച്ച ഒരുപാട് പ്രകടനങ്ങളുടെയാണ് കടന്ന് പോകുന്നത്. കോഹ്ലി മുതൽ ഷമി വരെ നീണ്ടു നിൽക്കുന്ന ഒരു നിര ലോകോത്തര പ്രകടനങ്ങൾ ലോകക്കപ്പിൽ ഉടനീളം കാണുന്നുണ്ട്. രോഹിത്തിന്റെ തകർപ്പൻ തുടക്കവും മാക്സിയുടെ അത്ഭുത ഇന്നിങ്സുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

എന്നാൽ ഇവരെ കൊണ്ട് എല്ലാം ഇത്തരം പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നത് മുമ്പും പല തവണ കണ്ടിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ ഇന്ന് എനിക്ക് പറയാനുള്ളത് ഇവർ ആരെയും പറ്റിയില്ല.മറിച്ചു ഈ ലോകക്കപ്പിൽ എന്നെ ഉടനീളം അത്ഭുതപെടുത്തിയ നാല് താരങ്ങളെ പറ്റിയാണ്. ഈ നാല് താരങ്ങൾക്കും എന്റെ പ്രായമാണെന്നുള്ളത് മറ്റൊരു കൗതുകം.

4. ദിൽഷൻ മധുശങ്ക 

ശ്രീലങ്ക ഈ ലോകക്കപ്പ് എന്നും മറക്കാൻ ആഗ്രഹിക്കുന്നതാണ്. എന്നാൽ ദിൽഷൻ മധുശങ്ക എന്നാ യുവ പേസർ അവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഓരോ മത്സരത്തിന്റെയും തന്റെ ആദ്യത്തെ ഓവറിൽ അദ്ദേഹം സ്വന്തമാക്കിയ ഒരുപിടി വിക്കറ്റുകൾ ഈ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നതാണ്. രോഹിത് ശർമയുടെ വിക്കറ്റും വാർണറിനെയും സ്മിത്തിനെയും പുറത്താക്കിയ തന്റെ ഡ്രീം ഓവറുമെല്ലാം ഈ യുവ താരത്തിന്റെ മികവ് തുറന്നു കാട്ടുന്നതാണ്. മധുശങ്കക്ക് പിന്തുണ നൽകുന്ന ഒരു മികച്ച ബൗളേർ കൂടി അവർക്ക് ഒപ്പം ഉണ്ടായിരുന്നെങ്കിൽ ലങ്ക ലോകക്കപ്പിൽ ഇത്രത്തോളം അധപതിക്കില്ലായിരുന്നു. 

3. അസ്മത്തുള്ള ഒമർസായി 

അഫ്ഗാനിസ്ഥാന്റെ ഹാർദിക് പാന്ധ്യ എന്ന് തന്നെ അസമത്തിനെ വിശേഷപിക്കാം. അദ്ദേഹം തന്റെ ടീമിന് നൽകുന്ന ബാലൻസ് അത്രത്തോളം വലുതാണ്. ടീമിന് തന്നെ കൊണ്ട് എന്താണോ ആവശ്യം അത് കൃത്യമായി നിറവേറ്റാൻ അദ്ദേഹത്തിന് ഈ ലോകക്കപ്പിൽ ഉടനീളം കഴിഞ്ഞു. ഇന്ത്യക്കും ദക്ഷിണ ആഫ്രിക്കക്കും എതിരെയുള്ള ബാറ്റിംഗ് പ്രകടനവും ഓസ്ട്രേലിയക്കും ന്യൂസിലാൻഡിനും എതിരെയുള്ള ബൗളിംഗ് പ്രകടനവും ഇതിന് ഉത്തമ ഉദാഹരണമാണ്.

2. ജറാൾഡ് കോയിട്ട്സീ 

മിഡിൽ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കെല്പുള്ള ബൗളേറാണ് ഒരു ചാമ്പ്യൻ ടീമിന്റെ കരുത്ത് എന്നാ പലപ്പോഴും തോന്നിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി കോയിട്ട്സീ ഈ ലോകക്കപ്പിൽ തുടർച്ചയായി ചെയ്യുന്ന കാര്യവും ഇത് തന്നെ. ഒരു ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഈ യുവ താരം തന്നെയാണ്.

1. രചിന് രവീന്ദ്ര 

 ആമുഖങ്ങൾ ഒന്നും വേണ്ടാത്ത താരം. തന്റെ ആദ്യത്തെ ലോകക്കപ്പ് ഇത്ര മനോഹരമാക്കിയ വേറെ ഒരു ബാറ്റർ ലോകക്കപ്പ് ചരിത്രത്തിൽ ഇല്ല. വെറുതെ റൺസ് അടിച്ചു കൂട്ടുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. കൃത്യമായ ഇമ്പാക്ടഫുൾ ഇന്നിങ്സ് കളിക്കാൻ രചിന് സാധിക്കുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ വിജയവും. ഓസ്ട്രേലിയക്കെതിരെ കളിച്ച ആ ഇന്നിങ്സ് തന്നെ ഉത്തമ ഉദാഹരണവും.

അഫ്ഗാനിസ്ഥാൻ താരമായ ഇബ്രാഹിം സാദ്രന്റെ മത്സരങ്ങൾ മുമ്പ് കണ്ടിരുന്നത് കൊണ്ട് ലോകക്കപ്പിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര അത്ഭുതകരമായി തോന്നിയില്ല. ഒരുപാട് ഇതിഹാസങ്ങൾ തങ്ങളുടെ അവസാന ലോകക്കപ്പ് ആയിരിക്കും ഒരു പക്ഷെ കളിച്ചു തീർക്കുന്നത്. ആ ഇതിഹാസങ്ങളുടെ വിടവ് ഈ യുവ താരങ്ങളാൽ അതാത് ടീമുകൾ മറിക്കടുക്കുമെന്നത് ഉറപ്പാണ്. ഇനി ഇവരുടെ കാലമല്ലേ!!..

Join our whatsapp group