തന്റെ തിരിച്ചു വരവിന് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ബുമ്ര തന്നെ..

തന്റെ തിരിച്ചു വരവിന് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ബുമ്ര തന്നെ..
(Pic credit :Twitter )

2022 സെപ്റ്റംബറിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒരു ഫാസ്റ്റ് ബൗളേർമാരിൽ ഒരുവൻ പരിക്ക് ഏൽക്കുന്നുണ്ട്. ഏകദേശം ഒരു കൊല്ലം അയാൾ ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. ഐ പി എല്ലിൽ മാത്രം കളിക്കാനുള്ളവൻ എന്ന് അവനിൽ മുദ്രകുത്തപ്പെടുന്നുണ്ട്.

മിച്ചൽ സ്റ്റാർക്കിന്റെ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ മത്സരങ്ങളുടെയും കണക്കെടുത്തു ജസ്‌പ്രിത് ബുമ്രയെ വിരോധികൾ ആക്രമിക്കുന്നുണ്ട്.ഒടുവിൽ അയാൾ ഒരു വർഷത്തിന് ഇപ്പുറം ടീമിന്റെ നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വരുന്നുണ്ട്.,വിക്കറ്റുകൾ നേടുന്നുണ്ട്. സിറാജിന്റെ ഉദയത്തിൽ എന്തിനാണ് ഇനി ബുമ്ര എന്ന് ചോദ്യം ഉടലെടുക്കുന്നുണ്ട്. ഒടുവിൽ ഏകദിന ക്രിക്കറ്റിലേക്കും അദ്ദേഹം തിരകെ എത്തുന്നുണ്ട്. മനോഹരമായ ഏഷ്യ കപ്പ് കളിച്ചു തീർക്കുന്നുണ്ട്.

ഒക്ടോബർ 14, 2023 ലോകക്കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.2 ന്ന് 152 റൺസ് എന്നാ നിലയിൽ പാകിസ്ഥാൻ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. സിറാജ് ബാബറിനെ പുറത്താക്കിയെങ്കിലും ഈ അടുത്ത കാലത്തെ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്ററായ റിസ്‌വാൻ ക്രീസിൽ ഉണ്ട്.

ഒടുവിൽ ലോകക്കപ്പിലെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്ന്. ഒരു സ്ലോ കട്ടർ. റിസ്‌വാന്റെ കുറ്റി തെറിപ്പിക്കുന്നുണ്ട്. അത് പോലെ ഒരു പന്ത് ഷാദബിനെയുണ്ട് ബൗൾഡ് ആക്കുന്നുണ്ട്.2 ന്ന് 152 റൺസ് എന്നാ നിലയിൽ നിന്ന് പാകിസ്ഥാനെ 191 ൽ പുറത്താക്കിയതിൽ വഴി തിരിവായത് റിസ്വാന്റെ വിക്കറ്റ് തന്നെയാണ്.

ഇന്ന് മുകളിൽ പറഞ്ഞ വിമർശകർ അയാളെ വാ തോരാതെ പ്രശംസിക്കുന്നുണ്ട്.തന്റെ തിരിച്ചു വരവിന് ശേഷം ഏകദിനത്തിൽ കുൽദീപിന് ഒപ്പം ഏറ്റവും കൂടുതൽ വിക്കറ്റും ബുമ്ര സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേറാകാൻ ബുമ്രക്ക് ആ ലോകക്കപ്പ് വേണം. ഇന്ത്യ അത് നേടുക തന്നെ ചെയ്യും.

Join our whatsapp group