ആദ്യ ലോകക്കപ്പിന്റെ കഥ

ആദ്യ ലോകക്കപ്പിന്റെ കഥ
(Pic credit:Espncricinfo )

1973 ജൂൺ 25, പ്രഥമ വനിതാ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയതിന്റെ മൂന്നു ദിവസങ്ങൾക്ക് മുന്നേ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ പുരുഷ ക്രിക്കറ്റ്‌ ലോകകപ്പ് നടത്താൻ തീരുമാനിക്കുന്നു.1975 ജൂൺ 7 ന്ന്

 ലോകകപ്പ് ആരംഭിച്ചു. പ്രഥമ ലോകക്കപ്പിൽ എട്ടു ടീമുകളാണ് പങ്ക് എടുത്തത്. രണ്ട് ഗ്രൂപ്പുകളിലായി മത്സരം.

ഗ്രൂപ്പ്‌ എ യിൽ ഇംഗ്ലണ്ട്,ന്യൂസിലാൻഡ്, ഇന്ത്യ പിന്നെ കെനിയ, ഉഗാണ്ട,താൻസാനിയ, സാമ്പിയ എന്നീ രാജ്യങ്ങളെ സംയുക്തമായി പ്രതിനിധീകരിച്ച ഈസ്റ്റ്‌ ആഫ്രിക്കയും.ഗ്രൂപ്പ്‌ ബി യിൽ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയ പാക്കിസ്ഥാൻ ശ്രീലങ്ക എന്നിവരും.പരസ്പരം ഇരു ഗ്രൂപ്പിലെ ടീമുകളും ഏറ്റുമുട്ടും.ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനകാർ സെമി ഫൈനലിലേക്ക് മുന്നേറും.

ലോകക്കപ്പിലെ ആദ്യ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ. ലോകക്കപ്പിലെ ആദ്യ പന്ത് നേരിട്ട് എന്നാ നേട്ടം ഇംഗ്ലണ്ട് ഓപ്പനർ ജോൺ ജെയിംസൺ സ്വന്തമാക്കി.ആദ്യ വിക്കറ്റ് ഇന്ത്യൻ താരം മോഹിന്ദർ അമർനാതിനും.ഇതേ മത്സരത്തിൽ തന്നെ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവസ്‌കറിന്റെ 174 പന്തിൽ 36 റൺസ് എന്നാ കുപ്രസിദ്ധ ഇന്നിങ്സും പിറന്നതും.

കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ്‌ ജേതാക്കളായി സെമിയിലേക്ക്.ഇംഗ്ലണ്ടിനോട് മാത്രം തോറ്റ ന്യൂസിലാൻഡ് ഗ്രൂപ്പിൽ നിന്ന് രണ്ടാമത്തെ ടീമായി സെമിയിലേക്ക്.ഈസ്റ്റ്‌ ആഫ്രിക്കക്കെതിരെ പത്തു വിക്കറ്റ് വിജയം നേടി എന്നത് ഒഴിച്ചാൽ ഇന്ത്യക്ക് ഒന്നും തന്നെ ഓർത്തു വെക്കാൻ ഇല്ലാത്ത ലോകകപ്പ്.ഗ്രൂപ്പ്‌ ബി യിൽ എല്ലാ മത്സരവും ജയിച്ച വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പ്‌ ചാമ്പ്യന്മാരായും ഓസ്ട്രേലിയ രണ്ടാം സ്ഥാനകാരായിയും സെമിയിലേക്ക്. 

ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ 80 റൺസിന് തകർത്തതും പാകിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന്റെ പത്താം വിക്കറ്റിൽ ഒത്തു ചേർന്ന ഡെറിക്ക് മുറേ ആൻഡി റോബർട്ടസ് സംഘത്തിന്റെ 64 റൺസിന്റെ മാച്ച് വിന്നിംഗ് കൂട്ടുകെട്ടും ആദ്യ റൗണ്ടിന് കൊഴുപ്പേകി.ഡെന്നിസ് ലില്ലിയേ അടിച്ചു തകർത്ത ആൽവിൻ കല്ലിചരനും ഈസ്റ്റ്‌ ആഫ്രിക്കക്കെതിരെ 171 റൺസ് സ്വന്തമാക്കിയ ഗ്ലെൻ ടേനറുമെല്ലാം ആദ്യ റൗണ്ടിന് മാറ്റു കൂട്ടി.ഓവലിൽ ഓസ്ട്രേലിയക്കെതിരെ ലങ്കൻ തമിഴ് പുലികൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതും ആദ്യ റൗണ്ടിനെ സംഭവ ബഹുലമാക്കി.

പ്രഥമ ലോകക്കപ്പിലെ ആദ്യ സെമി ഫൈനൽ ലീഡ്‌സിൽ, ലോകക്കപ്പിൽ ആദ്യമായി പന്ത് എടുത്ത ഗാരി ഗിൽമോറിന്റെ 6 വിക്കറ്റ് നേട്ടത്തിൽ കന്നികിരീടം സ്വന്തമാക്കാമെന്ന് സായിപ്പന്മാരുടെ മോഹം പൊലിഞ്ഞു.4 വിക്കറ്റ് വിജയവും ഓസ്ട്രേലിയ ഫൈനലിലേക്ക്.രണ്ടാം സെമി ഫൈനലിൽ ഓവലിൽ ആൽവിൻ കല്ലിചരൻ കത്തികയറിയപ്പോൾ വിൻഡിസിന് 5 വിക്കറ്റ് വിജയം.

1975 ജൂൺ 21, പ്രഥമ ലോകകപ്പ് ഫൈനലിന് ക്രിക്കറ്റിന്റെ മെക്കാ തയ്യാർ.ടോസ് നേടിയ ഓസ്ട്രേലിയ നായകൻ ഇയാൻ ചാപൽ ബൌളിംഗ് തിരഞ്ഞെടുത്തു.സെമി ഫൈനലിലെ പോലെ ഗിൽമോർ വീണ്ടും അഞ്ചു വിക്കറ്റ് സ്വന്തമാക്കുന്നു. എന്നാൽ നായകൻ ക്ലൈവ് ലോയ്ഡിന്റെ സെഞ്ച്വറിയും രോഹൻ കാനഹായിടെ ഫിഫ്റ്റിയുടെ മികവിൽ വിൻഡിസ് 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി അലൻ ടേനേറേ കൂട്ടുപിടിച്ചു നായകൻ ഇയാൻ ചാപ്പൽ ഇന്നിങ്സ് മുന്നോട്ട് നയിക്കുന്നു. മൂന്നു റൺ ഔട്ടുകളുമായി സാക്ഷാൽ വിവിയൻ റീചാർഡ്‌സ് അവതരിച്ചതോടെ 17 റൺസ് അകലെ ഓസ്സിസ് വീണു.

6 വേദികളായി 8 ടീമുകൾ 15 മത്സരങ്ങൾ, ഒടുവിൽ പ്രഥമ ലോക ചാമ്പ്യൻമാരായി വെസ്റ്റ് ഇൻഡീസും..

കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും

Join our WhatsApp group