ഓസ്ട്രേലിയ സെമി ഫൈനലിന് വേണ്ടി ഒളിപ്പിച്ചു വെച്ചവന്റെ കഥ..
1975 ജൂൺ 18, പ്രഥമ ഏകദിന ലോകകപ്പിന്റെ ആദ്യത്തെ സെമി ഫൈനൽ, ഇംഗ്ലണ്ടും ഓസ്ട്രേലിയും തമ്മിലായിരുന്നു ഈ മത്സരം.ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു.കളിച്ച എല്ലാ മത്സരവും വിജയിച്ച ഇംഗ്ലണ്ട് മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്യുമെന്ന് കരുതി.
എന്നാൽ അത് വരെ ഒരു മത്സരത്തിൽ പോലും ടീമിൽ ഓസ്ട്രേലിയ തെരെഞ്ഞെടുക്കാതെയിരുന്ന ഗാരി ഗിൽമോർ ഓപ്പണിങ് സ്പെല്ലുമായി എത്തി.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്ത് എടുത്ത ഇംഗ്ലീഷ് ഓപ്പനർ ഡെനിസ് അമിസ് ഗിൽമോറിന്റെ പന്തിൽ പുറത്ത്. തന്റെ ഓപ്പണിങ് സ്പെല്ലിൽ ആദ്യ അഞ്ചു ഇംഗ്ലീഷ് ബാറ്റർമാരെ ഗിൽമോർ പുറത്താക്കി.12 ഓവറിൽ 14 റൺസ് വിട്ട് കൊടുത്തു 6 വിക്കറ്റ് സ്വന്തമാക്കിയ ഗിൽമോറിന്റെ മികവിൽ ഇംഗ്ലണ്ട് 93 റൺസിന് പുറത്ത്.ഒരു ലോകകപ്പ് സെമി ഫൈനലിലെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം ഇന്നും ഇതാണ്.
ഫൈനലിലും അഞ്ചു വിക്കറ്റ് സ്വന്തമാക്കി അദ്ദേഹം 1975 ലോകക്കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് സ്വന്തമാക്കി.ഒരു ലോകകപ്പിൽ സെമിയിലും ഫൈനലിലും അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ ഒരേ ഒരു താരം എന്നാ നേട്ടവും ഇന്നും അദ്ദേഹത്തിന്റെ പേരിലാണ്. ഗിൽമോറിന്റെ ഈ പ്രകടനത്തെ നാട്ട് ഭാഷയിൽ ഇങ്ങനെ പറയാം "ഓസ്ട്രേലിയ സെമിക്ക് വേണ്ടി ഒളിപ്പിച്ചു വെച്ച താരമായിരുന്നു ഗിൽമോർ എന്ന് "
Our whatsapp