ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലം ഇന്ന്.

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലം ഇന്ന്.

ക്രിക്കറ്റ്‌ ലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎൽ 2022 മെഗാ താരലേലം ഇന്നും നാളെയും നടക്കും.2022 ഐപിഎല്ലിൽ നിലവിലുള്ള എട്ട് ടീമുകളെ കൂടാതെ രണ്ട് ടീമുകൾ കൂടി പങ്കെടുക്കുന്നുണ്ട് ഗുജറാത്ത്‌ ടൈറ്റെൻസും, ലക്നൗ സൂപ്പർ ജെയന്റ്സും. സി വി സി ക്യാപിറ്റൽസ് 5625 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ള ഗുജറാത്ത്‌ ടൈറ്റൻസിനെ സ്വന്തമാക്കിയപ്പോൾ 7090 കോടി രൂപമുടക്കി ആർ പി എസ് ജി ലക്നൗ ആസ്ഥാനമാക്കിയുള്ള ടീമിനെയും സ്വന്തമാക്കി.

ഇന്ത്യൻ സമയം രാവിലെ 11മണിക്ക് ബാംഗ്ലൂരിൽ ആരംഭിക്കുന്ന താര ലേലത്തിൽ 590 കളിക്കാരാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.അതിൽ 370 ഇന്ത്യൻ കളിക്കാരും 120 ഓവർസീസ് കളിക്കാരും ഉൾപ്പെടുന്നു.ഒരു ഫ്രാഞ്ചെയ്‌സിക്ക് പരമാവധി മുടക്കാനാകുന്ന തുക 90 കോടി രൂപയാണ്. നിലവിൽ ഏറ്റവും കൂടുതൽ തുക ബാലൻസുള്ളത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പക്കലും ഏറ്റവും കുറവുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ കീശയിലുമാണ്.

താരങ്ങളുടെ അടിസ്ഥാന വില 2 കോടി,1.5 കോടി,1 കോടി,75 ലക്ഷം,50 ലക്ഷം,40 ലക്ഷം,30 ലക്ഷം,20 ലക്ഷം എന്നിവയാണ്.10 താരങ്ങൾ അടങ്ങിയ മാർക്യു ലിസ്റ്റാണ് ഏറ്റവും ആദ്യം ലേലത്തിനായി വരിക.ഇന്ത്യൻ സൂപ്പർ താരങ്ങളായ ശിഖർ ധവാനും ആർ അശ്വിനും. ഡ്യൂ പ്ലസിസ്, ഡേവിഡ് വർണർ, റബാഡ തുടങ്ങിയ ഓവർസീസ് താരങ്ങളും മാർക്യു ലിസ്റ്റിൽ ഉൾപ്പെടുന്നു. ഒരു ടീമിൽ മാക്സിമം 24 താരങ്ങളേയും മിനിമം 18 താരങ്ങളെയും ഉൾപെടുത്തിയിരിക്കണം.


അണ്ടർ 19 ചാമ്പ്യൻമാരായ ഇന്ത്യക്ക് വേണ്ടി കളിച്ച ക്യാപ്റ്റൻ യഷ് ദുൽ, രാജ് ബാവ, കൗശൽ താമ്പേ മുതലായ താരങ്ങളും കൂടാതെ ജൂനിയർ എ ബി ഡി എന്ന ഓമനപേരിൽ അറിയപ്പെടുന്ന സൗത്ത് ആഫ്രിക്കൻ അണ്ടർ 19 സൂപ്പർസ്റ്റാർ ഡിവാൾഡ് ബ്രെവിസ് മുതലായ താരങ്ങളേയും ഏതു ടീമുകൾ പിടിച്ചെടുക്കുമെന്നുള്ളതും ക്രിക്കറ്റ്‌ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.

വെറ്ററൻ ബൗളേർ ശ്രീശാന്ത് ഉൾപ്പെടെ 13 കേരളാ താരങ്ങളും ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആവേശകരമായ ലേലം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും, ഹോട്ട്സ്റ്റാറിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.