കമ്മിൻസിനെ ഹൈദരാബാദ് നായകനാക്കുമെന്ന് റിപ്പോർട്ടുകൾ.
കമ്മിൻസിനെ ഹൈദരാബാദ് നായകനാക്കുമെന്ന് റിപ്പോർട്ടുകൾ.
ക്രിക്കറ്റ് ആരാധകർ ഇനി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിലേക്കാണ്. മാർച്ച് 22 ന്നാണ് 16 മത്തെ ഐ പി എൽ സീസൺ തുടക്കമാവുക. പല മാറ്റങ്ങളോടെയാണ് ടീമുകൾ ഇറങ്ങുക. ഹാർദിക് പാന്ധ്യയേ മുംബൈ ഇന്ത്യൻസ് നായകനാക്കി പ്രഖ്യാപിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.
ഗിൽ ഗുജറാത്ത് ടൈറ്റാൻസ് നായകനായും ചുമതല ഏറ്റു.ഇപ്പോൾ ഒരു ടീം കൂടി നായക മാറ്റം നടത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൺ രൈസേഴ്സ് ഹൈദരാബാദാണ് ഈ ടീം.കമ്മിൻസിനെ നായകനായെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിക്ബസാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഐഡൻ മാർക്രമാണ് നിലവിൽ ഹൈദരാബാദ് നായകൻ.13 മത്സരങ്ങളിലാണ് മാർക്രം ഹൈദരാബാദിനേ നയിച്ചത്. അതിൽ നാല് മത്സരങ്ങൾ മാത്രമേ വിജയിക്കാൻ സാധിച്ചിട്ടുള്ളു.
Sa20 കിരീടം നേടി നിൽക്കുന്ന നായകനാണ് മാർക്രം.കമ്മിൻസാവട്ടെ ലോകകിരീടം നേടി നിൽക്കുന്ന നായകനും. ഈ ഒരു സാഹചര്യത്തിൽ ഹൈദരാബാദ് മാർക്രത്തെ നായകനായി തുടർന്ന് പരിഗണിക്കുമോ, അതോ കമ്മിൻസിന് നായക പദവി നൽകുമോ. എന്താണ് നിങ്ങളുടെ അഭിപ്രായം.