രാജാകീയമായി ആ രാജാകീയ ലിസ്റ്റിലേക്ക് ചേക്കേറി വിരാട് കോഹ്ലി, ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യനും അദ്ദേഹം തന്നെ..

രാജാകീയമായി ആ രാജാകീയ ലിസ്റ്റിലേക്ക് ചേക്കേറി വിരാട് കോഹ്ലി, ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യനും അദ്ദേഹം തന്നെ..

രാജാകീയമായി ആ രാജാകീയ ലിസ്റ്റിലേക്ക് ചേക്കേറി വിരാട് കോഹ്ലി, ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യനും അദ്ദേഹം തന്നെ..
Pic credit (X)

17 മത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചിരിക്കുകയാണ്.17 സീസണിലും ഒരൊറ്റ ടീമിൽ കളിച്ച ഒരേ ഒരു താരം വിരാട് കോഹ്ലിയാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ലലോ.കഴിഞ്ഞ 17 കൊല്ലങ്ങളിലായി അന്താരാഷ്ട്ര തലത്തിലും ഐ പി എല്ലിലുമെല്ലാം ഒരുപാട് നേട്ടങ്ങൾ ക്രിക്കറ്റിന്റെ രാജാവ് സ്വന്തമാക്കിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു നേട്ടം കൂടി അദ്ദേഹം കൈപിടിയിൽ ഒതുക്കുകയാണ്.

T20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്നതാണ് ഈ നേട്ടം.കോഹ്ലിക്ക് മുന്നേ ഈ നേട്ടത്തിൽ അഞ്ചു താരങ്ങൾ എത്തിയിട്ടുണ്ട്. ഗെയ്ൽ,ഷോയിബ് മാലിക്, പൊള്ളർഡ്, ഹെയ്ൽസ്, വാർണർ എന്നിവരാണ് ഈ താരങ്ങൾ.ഈ ലിസ്റ്റിൽ ഏറ്റവും മികച്ച ആവറേജുള്ളതും കോഹ്ലിക്ക് തന്നെയാണ്.

ബാംഗ്ലൂർ ഇന്നിങ്സിന്റെ 7 മത്തെ ഓവറിലാണ് അദ്ദേഹം ഈ നേട്ടത്തിലേക്ക് എത്തിയത്. ജഡേജയേ ദീപ് കവറിലേക്ക് തട്ടിയിട്ട ഒരു സിംഗിൾ വഴിയാണ് അദ്ദേഹം ട്വന്റി ട്വന്റി ക്രിക്കറ്റിൽ 12000 റൺസ് തികച്ചത്.

നേരത്തേ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. ഇരു ടീമുകളുടെയും പ്ലെയിങ് ഇലവൻ കൂടി ചുവടെ കൊടുക്കുന്നു.

Chennai Super Kings XI: R Gaikwad(C), R Ravindra, A Rahane, D Mitchell, R Jadeja, MS Dhoni (wk), S Rizwi, D Chahar, M Theekshana, T Deshpande, M Rahman

Royal Challengers Bengaluru XI: F Du Plessis(c), V Kohli, R Patidar, G Maxwell, C Green, D Karthik, A Rawat(wk), K Sharma, A Joseph, M Dagar, M Siraj