രുതു യുഗത്തിന് വിജയത്തോടെ തുടക്കം
രുതു യുഗത്തിന് വിജയത്തോടെ തുടക്കം
ഇന്ത്യൻ പ്രീമിയർ ലീഗിലെ 17 മത്തെ സീസൺ മികച്ച തുടക്കം. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറും തമ്മിലായിരുന്നു മത്സരം.മത്സരത്തിൽ ചെന്നൈയുടെ വിജയം ആറു വിക്കറ്റിന്.
ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഫാഫ് അടിച്ചു തകർത്തുവെങ്കിലും മുസ്താഫിസുർ എത്തിയതോടെ കഥ മാറി. അദ്ദേഹത്തിന്റെ 4 ഓവറിൽ കോഹ്ലിയും ഫാഫും മാക്സിയും ഗ്രീനും ഡഗ് ഔട്ടിലേക്ക് തിരകെ എത്തി. എന്നാൽ കാർത്തിക്കിനെ കൂട്ടുപിടിച്ചു റവാത് ബാംഗ്ലൂർ ഇന്നിങ്സ് 173 റൺസിലെത്തിച്ചു.
174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് വേണ്ടി രചിന് മികച്ച തുടക്കം നൽകി.എങ്കിലും കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂർ വിക്കറ്റ് വീഴ്ത്തി കൊണ്ടിരുന്നു.പക്ഷെ ഇമ്പാക്ട് സബ് ദുബേക്ക് ഒപ്പം ജഡേജ കൂടി എത്തിയതോടെ ചെന്നൈ വിജയതീരത്തിലേക്ക് അടുത്തു.ഒടുവിൽ അലിസാരിയുടെ പന്ത് ബൗണ്ടറി കടത്തി കൊണ്ട് ദുബേ വിജയം ആഘോഷിച്ചു.