ഒരു പതിറ്റാണ്ടിന് ശേഷം പാകിസ്താനിലേക്ക് ഇംഗ്ലണ്ട്..
ഇപ്പോൾ ഇംഗ്ലണ്ടും ഓസ്ട്രേലിയയുടെ പാത സ്വീകരിക്കുകയാണ്.2005 ന്ന് ശേഷം ആദ്യമായിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്
പാക്കിസ്ഥാൻ ലോക ക്രിക്കറ്റിലെ ശക്തികളിൽ ഒന്ന് തന്നെയാണ്.ഇടക്ക് എപ്പോഴോ ഒന്ന് പിറകോട്ടു പോയെങ്കിലും ക്രിക്കറ്റിലെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. എന്നാൽ പാകിസ്ഥാനിൽ കളിക്കാൻ പല പ്രമുഖ ടീമുകൾ കഴിഞ്ഞ വർഷം വരെ വിസമ്മതിച്ചിരുന്നു.
2009 ൽ ലങ്കൻ ടീമിനെതിരെ നടന്ന ആക്രമണം തന്നെയാണ് ഇതിന്റെ പ്രധാന കാരണം . എന്നാൽ കഴിഞ്ഞ മാസങ്ങളിൽ പാകിസ്ഥാനിൽ ഓസ്ട്രേലിയ പര്യടനം നടത്തിയിരുന്നു. ടോപ് ക്രിക്കറ്റ് ടീമുകളിൽ പാകിസ്ഥാനിൽ കഴിഞ്ഞ പതിറ്റാണ്ടിൽ പര്യടനം നടത്തിയ ഒരു ടീമായിരുന്നു ഓസ്ട്രേലിയ.
ഇപ്പോൾ ഇംഗ്ലണ്ടും ഓസ്ട്രേലിയയുടെ പാത സ്വീകരിക്കുകയാണ്.2005 ന്ന് ശേഷം ആദ്യമായിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്.7 മത്സരങ്ങളാണ് പാകിസ്ഥാനിൽ ഇംഗ്ലണ്ട് കളിക്കുക. എന്നാൽ ഏതൊക്കെ ഫോർമാറ്റിലാണ് ഈ മത്സരങ്ങൾ എന്ന് വ്യക്തമല്ല.
നാല് മത്സരങ്ങൾ കറാച്ചിയിലാകും ഇംഗ്ലണ്ട് കളിക്കുക. മൂന്നു മത്സരങ്ങൾ ലഹോറിലും.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page