ഒരു ചുവട് അകലെ, ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്..
ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് ഒരു ചുവട് കൂടെ അടുക്കുന്നു.
2028 ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് അരങ്ങേറാൻ സാധ്യതകൾ ഏറുന്നു. നേരത്തെ ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി അഞ്ചു സ്പോർട്ടുകളെ കൂടി ഒളിമ്പിക്സിലേക്ക് പരിഗണിച്ചിരുന്നു.ക്രിക്കറ്റ്, ബേയ്സ്ബോൾ അല്ലെങ്കിൽ സോഫ്റ്റ്‌ബോൾ,ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്സ്, സ്‌ക്വാഷ് എന്നിവയാണ് ഈ സ്പോർട്ടുകൾ.
ഇപ്പോൾ ക്രിക്കറ്റും അവസാന പരിഗണനയിലേക്ക് എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച (13/10/2023) ന്ന് കൂടി ഇന്റർനാഷണൽ നാഷണൽ ഒളിമ്പിക്സ് കമ്മിറ്റി ക്രിക്കറ്റ് ഉൾപെടാത്താനുള്ള ശുപാർശ അംഗീകരിച്ചിരിക്കുകയാണ്.അടുത്ത സ്റ്റെപ് വോട്ടിങ്ങാണ്.
ഒക്ടോബർ 14 മുതൽ 16 വരെ മുംബൈയിലാണ് വോട്ടിങ്.എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗ് അംഗങ്ങളാവും ഈ വോട്ടിങ്ങിൽ പങ്ക് എടുക്കുക. വോട്ടിങ് കൂടി അനുകൂലമായാൽ ട്വന്റി ട്വന്റി ക്രിക്കറ്റ് 2028 ലെ ഒളിമ്പിക്സിൽ കാണാം.