ക്രിക്കറ്റിന്റെ ദൈവത്തിന് ലോകക്കപ്പ് സമ്മാനിച്ചവരുടെ കഥ..
ആ രാത്രി, മഹേന്ദ്ര സിംഗ് ധോണിയുടെ ആ സിക്സർ വാങ്കേടെയുടെ ആകാശത്തെ ചുംബിച്ച ആ രാത്രി, ക്രിക്കറ്റിന്റെ ദൈവം ആദ്യ ലോകകിരീടം ചൂടിയ ആ രാത്രി, സച്ചിൻ വേണ്ടി ലോകക്കപ്പ് നേടിയ ആ 15 പേരുടെ ആ രാത്രി, സ്വന്തം ജീവൻ കൊടുത്തും ദൈവത്തിന് ലോകകിരീടം സമ്മാനിച്ച യുവരാജ് സിംഗിന്റെ ആ രാത്രി, 130 കോടി ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച ആ രാത്രി, അതെ ഇത് ആ രാത്രിയുടെ കഥയാണ്.ആ രാത്രിയിലേക്ക് എത്തിയ ഇന്ത്യൻ ടീമിന്റെ കഥയാണ്.
വീണ്ടും ഒരു ലോകക്കപ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്.കഴിഞ്ഞ ലോകക്കപ്പിലെ തോൽവിക്ക് സേവാഗ് ബംഗ്ലാദേശിനോട് പലിശ സഹിതം കണക്ക് ചോദിച്ചു.175 റൺസ് നേടിയ സേവാഗിന് കൂട്ടായി ലോകക്കപ്പ് ചരിത്രത്തിൽ തന്റെ ആദ്യത്തെ സെഞ്ച്വറി നേടി കൊണ്ട് കോഹ്ലിയുമുണ്ടായിരുന്നു.
രണ്ടാം മത്സരം ലോകക്കപ്പിലെ ക്ലാസ്സിക് പോരാട്ടങ്ങളിൽ ഒന്നായിരുന്നു. തന്റെ അവസാന ലോകക്കപ്പ് എന്ന് പ്രഖ്യാപിച്ച സച്ചിൻ സെഞ്ച്വറിയുമായി തുടങ്ങി.ലഭിച്ച തുടക്കം മുതലാക്കി യുവരാജ് സിംഗ് സ്കോർ 300 കടത്തി. എന്നാൽ കളി കാര്യമായത് ഇംഗ്ലണ്ട് തിരിച്ചു അടിച്ചപ്പോളായിരുന്നു. സച്ചിൻ മറുപടിയായി ഇംഗ്ലീഷ് നായകന്റെ 158. സഹീർ ഖാന്റെ സ്പെല്ലിൽ സ്ട്രോസ്സും മികച്ച പിന്തുണ നൽകി കൊണ്ടിരുന്ന ബെല്ലും വീണു. ഒടുവിൽ മത്സരം ടൈയിൽ അവസാനിച്ചു.
അടുത്ത എതിരാളികൾ അയർലാണ്ട്, യുവരാജ് സിങ്ങായിരുന്നു താരം. തന്റെ മാന്ത്രിക സ്പെല്ലിന് അയർലാണ്ട് ബാറ്റമാർക്ക് ഉത്തരമില്ലാതെ പോയി.207 റൺസിന് അയർലാണ്ട് വീണു. ആദ്യ രണ്ട് മത്സരങ്ങളിലും അനായാസം 300 കടന്ന ഇന്ത്യൻ ബാറ്റിംഗ് നിരക്ക് പിഴക്കുന്നു. യുവി രക്ഷകനായി അവതരിക്കുന്നു. ഫിഫ്റ്റി സ്വന്തമാക്കി കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച മാൻ ഓഫ് ദി മാച്ച് പ്രകടനം. ഒരു ലോകക്കപ്പ് മത്സരത്തിൽ 50 റൺസും അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്നു ആദ്യത്തെ താരമായി അദ്ദേഹം മാറി.
നെതർലാണ്ട്സിനെ എതിരെയും യുവി തന്നെയായിരുന്നു താരം. രണ്ട് വിക്കറ്റും ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ ഫിഫ്റ്റിയും സ്വന്തമാക്കിയ അദ്ദേഹത്തെ തേടി 2011 ലോകക്കപ്പിലെ തന്റെ രണ്ടാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും വന്നെത്തി.ദക്ഷിണ ആഫ്രിക്കക്കെതിരെ കണ്ടത് ഒരു ടിപ്പിക്കൽ ഇന്ത്യൻ ബാറ്റിംഗ് പ്രകടനമാണ്. ടോപ് 3 തകർത്ത് അടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 99 മത്തെ സെഞ്ച്വറിയുമായി സച്ചിൻ നിറഞ്ഞാടി. മധ്യനിര സ്‌റ്റെയ്‌ൻ മുന്നിൽ വീണു. ടോപ് 3 വീണാൽ പെട്ടെന്ന് കൂടാരം കയറുന്ന മധ്യനിര എന്നാ വിമർശനം ഒരിക്കൽ കൂടി നേരിട്ട് കൊണ്ട് അവിശ്വസനീയമായ രീതിയിൽ ഇന്ത്യ തകർന്നു. ഫലമോ ദക്ഷിണ ആഫ്രിക്കക്ക് മൂന്നു വിക്കറ്റ് വിജയം.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം യുവരാജ് സിങ്ങിന്റെ പേരിൽ ചരിത്രത്തിൽ രേഖപെടുത്തിയ ഒന്നാണ്. അവശനായി ഗ്രൗണ്ടിൽ ഇരുന്ന താരത്തോട് ഗ്രൗണ്ട് വിട്ട് പോവാൻ അമ്പയർ നിർദ്ദേശിച്ചതും തുടർന്ന് താൻ വീണു പോയാൽ മാത്രം തന്നെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് അയക്കാവു എന്ന് വാശി പിടിച്ച നേടിയ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്.
ക്വാർട്ടർ ഫൈനലിൽ കാത്തു നിൽക്കുന്നത് തുടർച്ചയായി നാലാമത്തെ കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ. ഒരിക്കൽ കൂടി പോണ്ടിങ് തങ്ങളെ വേദനിപ്പിക്കുമെന്ന് ഇന്ത്യൻ ജനതക്ക് തോന്നി പോയ നിമിഷങ്ങൾ.സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച നായകന്റെ മികവിൽ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ്. എന്നാൽ തങ്ങളുടെ ദൈവത്തിന് വേണ്ടി ലോകക്കപ്പ് നേടുമെന്ന് പറഞ്ഞ ഒരുവൻ ഒരിക്കൽ കൂടി ഓസ്ട്രേലിയക്ക് മേൽ അവതാരമായി അവതരിച്ചു. ലീയേ കവറിന് മുകളിലൂടെ കടത്തിയ ആ ബൗണ്ടറിയാൽ അയാൾ ആകാശത്തേക്ക് നോക്കി മുട്ട് കുത്തി ആഘോഷിച്ചപ്പോൾ പോണ്ടിങ്ങിന്റെ ഓസ്ട്രേലിയെയുടെ ലോകക്കപ്പുകളിലെ അശ്വമേധം അവിടെ അവസാനിക്കപ്പെട്ടു.
സെമിയിൽ ചിരവൈരികളായ പാകിസ്ഥാൻ. സച്ചിൻ ഒരു ലോകക്കപ്പ് എന്നാ കാലത്തിന്റെ കാവ്യനീതിയാൽ പല തവണ സച്ചിന് ജീവൻ നൽകി കൊണ്ട് പാകിസ്ഥാൻ ഫീൽഡർമാരും ഗുള്ളിന്റെ വെല്ലുവിളി ഏറ്റെടുത്ത സെവാഗും സെമി ആവേശകരമാക്കി.ഒടുവിൽ 29 റൺസ് അകലെ പാകിസ്ഥാൻ വീണു. ഫൈനലിലെ എതിരാളികൾ ശ്രീലങ്ക.
8 വർഷങ്ങൾക്ക് മുന്നേ പോണ്ടിങ് ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളെ സ്വപ്നളാക്കി മാത്രം അവശേഷിപ്പിച്ചത് പോലെ മഹേലയുടെ ആ ക്ലാസിക്കൽ സെഞ്ച്വറി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾക്ക് മേൽ ചിറകടിച്ചു പറന്നു എന്ന് തോന്നിച്ച നിമിഷം ചെളിപുരണ്ട ജേഴ്സിയുമായി ഒരുവൻ അവതരിക്കുകയാണ്.ആദ്യം കോഹ്ലിക്ക് പിന്നീട് ധോണിക്കും ഒപ്പം ഉറച്ച ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ 97 റൺസ്. അർഹിച്ച സെഞ്ച്വറിക്ക് മൂന്നു റൺസ് അകലെ ഗംഭീർ വീണു.
11 പന്തിൽ ഇന്ത്യക്ക് ഇനി ജയിക്കാൻ വേണ്ടത് 4 റൺസ്. കുലശേഖരയുടെ കൃത്യമായ ഒരു ലെങ്ത് ഡെലിവറി, യെസ്,
Dhoni finishes off in style, a magnificent strike into the crowd, India lift the world cup after 28 years..
അതെ ഒടുവിൽ ക്രിക്കറ്റിന്റെ ദൈവം ആ ലോകകിരീടത്തെ ചുംബിച്ചിരിക്കുന്നു.പ്രതിസന്ധികളുടെ തിരമാലകളാൽ ഒരുപാട് തവണ തകർന്നു പോയിട്ടും പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൊയ്തിരിക്കുകയാണ് അവർ.23 കൊല്ലം തങ്ങളെ ചുമലിലേറ്റിയ ഒരുവൻ വേണ്ടി അവർ ഒടുവിൽ ആ വിശ്വകിരീടം നേടി കൊടുത്തിരിക്കുകയാണ്.
ടൂർണമെന്റിൽ ഉടനീളം മികച്ച തുടക്കം നൽകിയ സേവാഗ് ഇല്ലായിരുനെകിൽ, പ്രതിസന്ധികളിൽ പതറാതെ പോരാടിയ ഗംഭീർ ഇല്ലായിരുനെകിൽ,,ഇന്ത്യയുടെ അഭിമാനയുർത്തിയ വിരാട് കോഹ്ലി എന്ന ആ 22 വയസ്സുകാരൻ ഇല്ലായിരുനെകിൽ,സുരേഷ് റൈനയാൽ സംഭവിക്കപ്പെട്ട ആ 20 കളും 30 കളും ഇല്ലായിരുനെകിൽ, ലോകക്കപ്പിൽ ഉടനീളം ഒരുപിടി മികച്ച സ്പെല്ലുകൾ പുറത്തെടുത്തു ടൂർന്മെന്റിലെ ഏറ്റവും മികച്ച ബൗളേറായ സഹീർ ഖാൻ ഇല്ലായിരുനെകിൽ,സച്ചിൻ വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ മടിയില്ലാത്തവനായിരുന്ന യുവരാജ് ഇല്ലായിരുന്നെകിൽ, മഹി എന്നാ നായകന്റെ മികച്ച തീരുമാനങ്ങൾ ഇല്ലായിരുനെകിൽ..!!
ഇല്ല, സച്ചിന് ഒരു ലോകക്കപ്പ് അത് കാലം കാത്തു വെച്ചത് തന്നെയായിരുന്നു. ഇവരെല്ലാം അത് നിറവേറ്റാൻ സ്വർഗത്തിൽ നിന്ന് ദൈവം നിയോഗിച്ച അവതാരങ്ങളായിരുന്നു. അതെ, വീണ്ടും ഒരിക്കൽ കൂടി ലോകക്കപ്പ് ഇന്ത്യയിലേക്ക് വന്നെത്തുകയാണ്. രോഹിത് ശർമയിലൂടെ മൂന്നാം വിശ്വകിരീടം ഇന്ത്യക്ക് ചൂടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
5 days to go for world cup