ഗിബ്ബ്‌സിന്റെ വേദനയും ഓസ്ട്രേലിയുടെ സന്തോഷവും..
ക്രിക്കറ്റ് ലോകക്കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാന്മാർ ആരാണ് എന്നാ ചോദ്യത്തിന്ന് ഒരൊറ്റ ഉത്തരമേ കാണു, ദക്ഷിണ ആഫ്രിക്ക.. ക്രിക്കറ്റ് നിയമങ്ങൾ എല്ലാം അവർക്ക് എല്ലാ കാലത്തും എതിരായി മാത്രം മാറ്റുന്നത് കാലത്തിന്റെ നീചമായ ഒരു വികൃതിയായിരുന്നു. എന്നാൽ ദക്ഷിണ ആഫ്രിക്കയുടെ ഈ നിർഭാഗ്യത്തിന് പല തവണയും കാരണക്കാർ അവർ തന്നെയല്ലേ!!.
1999 ജൂൺ 13, ഇംഗ്ലണ്ടിലെ ലീഡ്‌സിൽ സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയേ നേരിടുകയാണ്. ഇതിനോടകം തന്നെ രണ്ട് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചതിനാൽ ഒരു പ്രസക്തിയുമില്ലാത്ത മത്സരമെന്ന് ക്രിക്കറ്റ് ആരാധകർ വിധിയെഴുതിയ മത്സരം . നായകൻ സ്റ്റീവ് വോയുടെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ 5 വിക്കറ്റിന് മത്സരം വിജയിക്കുകയും ചെയ്തു.
എന്നാൽ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിമറിക്കപെട്ട ആ സംഭവം നടന്നത് ഓസ്ട്രേലിയ ഇന്നിങ്സിന്റെ 31 മത്തെ ഓവറിലെ അവസാനത്തെ പന്തിലായിരുന്നു.56 റൺസുമായി നിൽക്കുന്ന സ്റ്റീവ് വോ ക്ലൂസ്നേറിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിടുന്നു. മിഡ് വിക്കറ്റിൽ ഗിബ്ബ്സ് ബോൾ കൈപിടിയിലാക്കുന്നതിന് മുന്നേ ആഘോഷം തുടങ്ങുന്നു. ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കേണ്ടിയിരുന്ന ക്യാച്ച് അയാൾ നഷ്ടപെടുത്തുന്നു.
തുടർന്ന് ഓസ്ട്രേലിയ നായകൻ സ്റ്റീവ് വോ ഗിബ്സിന്റെ അടുത്ത് വന്നു ഇങ്ങനെ പറഞ്ഞു "dropped the world cup".
അതെ, ആ ക്യാച്ചിലുടെ അക്ഷരാർത്ഥത്തിൽ ഗിബ്ബ്സ് ലോകകപ്പ് തന്നെയാണ് നഷ്ടപെടുത്തിയത്. ലോകക്കപ്പിലെ എക്കാലത്തെയും മികച്ച സെമി ഫൈനലുകളിൽ പരാജയം രുചിക്കാതെ ഇരുന്നിട്ടും ഫൈനലിൽ ദക്ഷിണ ആഫ്രിക്കക്ക് ടിക്കറ്റ് കിട്ടാതെയിരുന്നതിന്റെ കാരണവും ഈ തോൽവി തന്നെയല്ലേ..!!
അന്ന് ഗിബ്ബ്സ് ആ ക്യാച്ച് സ്വന്തമാക്കിയിരുനെകിൽ, ഓസ്ട്രേലിയ ഒരു പക്ഷെ ആ മത്സരത്തിൽ പരാജയപെട്ടേനെ. അങ്ങനെ സംഭവിച്ചിരുനെകിൽ ദക്ഷിണ ആഫ്രിക്ക ആ ലോക കിരീടം ചൂടിയേനെ!. .
ആ സംഭവം ദക്ഷിണ ആഫ്രിക്ക ആ കനക കിരീടത്തെ ചുംബിക്കുന്നത് വരെ ഗിബ്ബ്സിനെയും ദക്ഷിണ ആഫ്രിക്ക ജനതയും എന്നും വേട്ടയാടും തീർച്ച...
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )