ഇത് എന്ത് ടീമാണ്!!, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായി കിരീടം നിലനിർത്താൻ ഇംഗ്ലണ്ട്, ഇംഗ്ലണ്ട് ലോകക്കപ്പ് സ്‌ക്വാഡ് ഒരു അവലോകനം

ഇത് എന്ത് ടീമാണ്!!, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായി കിരീടം നിലനിർത്താൻ ഇംഗ്ലണ്ട്, ഇംഗ്ലണ്ട് ലോകക്കപ്പ് സ്‌ക്വാഡ് ഒരു അവലോകനം
(Pic credit:Espncricinfo )

ഇംഗ്ലണ്ട് അവരുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒരേ സമയം ട്വന്റി ട്വന്റി ലോകക്കപ്പും ഏകദിന ലോകക്കപ്പും കയ്യിൽ വെച്ച ഒരേ ഒരു ടീം എന്നാ ഖ്യാതിയുമായിയാണ് അവർ ഇന്ത്യയിലേക്ക് എത്തുന്നത്. ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച ഫൈനലിന് ഒടുവിൽ സൂപ്പർ ഓവറിൽ ന്യൂസിലാൻഡിനെ മറികടന്നാണ് അവർ തങ്ങളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ആ ടീമിൽ നിന്ന് മാറ്റങ്ങൾ ഉണ്ടെങ്കിലും ഈ തവണ ലോകക്കപ്പ് നിലനിർത്താൻ ഒരുങ്ങി തന്നെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇയോൻ മോർഗന്റെ പടിയിറക്കവും റോയിയെ ടീമിൽ നിന്ന് ഒഴിവാക്കിയതും അർച്ചറിന്റെ പരിക്കും ഒരു തരത്തിലും അവരെ ബാധിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയക്കും ശേഷം ലോകക്കപ്പ് നിലനിർത്തുന്ന മൂന്നാമത്തെ ടീമായി മാറാൻ എന്ത് കൊണ്ടും യോഗ്യതയുള്ള ടീമുമായി തന്നെയാണ് അവർ ഇന്ത്യയിലേക്ക് വിമാനം കേറിയിരിക്കുന്നത്.

ഏത് ഒരു മേഖല എടുത്ത് നോക്കിയാലും ഒരു കുറവ് പോലും കാണാൻ കഴിയാത്ത ലോകക്കപ്പിലെ ഒരേ ഒരു ടീമും ഇവർ തന്നെയാണ്.ബാറ്റിംഗ് ഓൾ റൗണ്ടർമാരും ബൗളിംഗ് ഓൾ റൗണ്ടർമാരും മികച്ച ബാറ്റർമാരും ബൗളേർമാരും അടങ്ങിയ ഒരു മികച്ച സംഘം.

ലോകക്കപ്പിൽ എത്തുമ്പോൾ മികവ് പുലർത്താൻ കഴിയുന്ന താരങ്ങൾ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശക്തി. ഒറ്റ നോട്ടത്തിൽ യാതൊരു ദൗർബല്യവും തോന്നാത്ത ഒരേ ഒരു ടീം. ജോ റൂട്ടിന്റെ മോശം ഫോം മാത്രം ഒരു അപവാദം.

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര വിജയിച്ചു കൊണ്ടാണ് ഇംഗ്ലണ്ട് ലോകക്കപ്പിന് എത്തുന്നത്. (ഈ പരമ്പരക്ക് ശേഷം അയർലാണ്ടുമായി സീരീസ് നടത്തിയെങ്കിലും ലോകക്കപ്പിനുള്ള ഒരു താരം പോലും ആ സീരീസിൽ ഉണ്ടായിരുന്നില്ല ).ടീമിലെ എല്ലാവരും തന്നെ ഒറ്റക്ക് കളി തിരിക്കാൻ കഴിവുള്ളവർ.

എങ്കിലും ബെൻ സ്റ്റോക്സ് തന്നെയായിരിക്കും ഇംഗ്ലീഷ് ടീമിന്റെ "x" ഫാക്ടർ. പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ മികവിലേക്ക് ഉയരുന്ന പ്രത്യേക തരം ജീനുള്ള കളിക്കാരനാണ് അയാൾ. അദ്ദേഹത്തിന്റെ മികച്ച ഓൾ റൗണ്ട് മികവും ഇംഗ്ലണ്ടിന് മുതൽ കൂട്ടാണ്.

ഒരു മത്സരം പോലും തോൽക്കാതെ ലോകക്കപ്പ് നിലനിർത്താനുള്ള കഴിവ് ഇന്ന് ഈ ടീമിന്നുണ്ട്.അത് കൊണ്ട് ലോകക്കപ്പ് നേടുക എന്നത് തന്നെയാണ് ബറ്റ്ലറിന്റെയും കൂട്ടുകാരുടെയും ഏറ്റവും ചെറിയ ലക്ഷ്യം. ലോകക്കപ്പ് നിലനിർത്താൻ ഇറങ്ങുന്ന ഇംഗ്ലീഷ് ടീമിനെ ചുവടെ ചേർക്കുന്നു.

Squad: Jonny Bairstow, Dawid Malan, Joe Root, Ben Stokes, Jos Buttler (capt, wk), Liam Livingstone, Moeen Ali, Sam Curran, Chris Woakes, Adil Rashid, Mark Wood, Harry Brook, David Willey, Reece Topley and Gus Atkinson

1 day to go for world cup

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group