ഇന്ത്യ ലോകക്കപ്പ് നേടിയ വർഷങ്ങളിൽ എല്ലാം ഇതും സംഭവിച്ചിട്ടുണ്ട്

ഇന്ത്യ ലോകക്കപ്പ് നേടിയ വർഷങ്ങളിൽ എല്ലാം ഇതും സംഭവിച്ചിട്ടുണ്ട്
(Pic credit :Twitter )

ഇത് ഇപ്പോ യാദൃശ്ചികതയുടെ കാലമല്ലേ. കഴിഞ്ഞ നാല് ലോകക്കപ്പുകളും ഹോം ടീം ജയിച്ചത് കൊണ്ട് ഈ ലോകക്കപ്പ് ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരും കണക്ക് കൂട്ടുന്നത്. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു കണക്ക് കൂട്ടലാണ് പറയാനുള്ളത്.

ഇന്ത്യ ഇന്നലെത്തോട് കൂടി 13 മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ ലോകക്കപ്പിൽ ഏറ്റുമുട്ടിയത്. അതിൽ ഇന്നലെയും കൂട്ടി 5 മത്സരങ്ങൾ ഇന്ത്യ ജയിച്ചു.

ഇന്ത്യ ആദ്യമായി ഓസ്ട്രേലിയേ തോൽപിക്കുന്നത് 1983 ൽ, അന്ന് ലോക കിരീടം ഇന്ത്യക്ക്. രണ്ടാമത് തോൽപിക്കുന്നത് 1987 ൽ , അന്ന് ഇന്ത്യ സെമിയിൽ തോൽവി രുചിച്ചു. മൂന്നാമത്തെ തവണ ഇന്ത്യ ജയിച്ചത് 2011 ക്വാർട്ടർ ഫൈനലിൽ അന്നും ഇന്ത്യ ലോകകിരീടം സ്വന്തമാക്കി.

കഴിഞ്ഞ ലോകക്കപ്പിൽ ഇന്ത്യ നാലാമത്തെ തവണ ഓസ്ട്രേലിയേ തോൽപിച്ചു.ആ തവണ ഇന്ത്യ സെമിയിൽ വീണ്ടും തോൽവി രുചിച്ചു. ഇന്ന് അഞ്ചാമത്തെ തവണ ഇന്ത്യ ഓസ്ട്രേലിയേ ലോകക്കപ്പിൽ തോൽപിച്ചു.

അപ്പോൾ, If you know you know, Hope for the ബെസ്റ്റ്

Join our whatsapp group