മനോജ്‌ പ്രഭാകർ നേപ്പാൾ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായി ചുമതല ഏൽക്കും.

1984 മുതൽ 1996 വരെ ഇന്ത്യയ്‌ക്കായി 39 ടെസ്റ്റുകളിലും 130 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

മനോജ്‌ പ്രഭാകർ നേപ്പാൾ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായി ചുമതല ഏൽക്കും.
(Pic Credit:Twitter)

മുൻ ഇന്ത്യൻ ഓൾറൗണ്ടർ മനോജ് പ്രഭാകറിനെ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കാനഡയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുവാനായി ജൂലൈയിൽ സ്ഥാനമൊഴിഞ്ഞ പുബുദു ദസനായകെയുടെ പിൻഗാമിയായാണ് പ്രഭാകർ എത്തുന്നത്.

1984 മുതൽ 1996 വരെ ഇന്ത്യയ്‌ക്കായി 39 ടെസ്റ്റുകളിലും 130 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പ്രഭാകർ മുമ്പ് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ രഞ്ജി ട്രോഫി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2016-ൽ അഫ്ഗാനിസ്ഥാൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

“നേപ്പാളിലെ ക്രിക്കറ്റിനോടുള്ള താൽപ്പര്യവും അവരുടെ കഴിവും നൈപുണ്യവും മനസിലാക്കി കൊണ്ട് ,നേപ്പാൾ ക്രിക്കറ്റ് ടീമിനെ ഒരു ക്രിക്കറ്റ് സേനയാക്കി മാറ്റുന്നതിനു വേണ്ടി അവരുമായി ചേർന്ന് പ്രവർത്തിക്കുവാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു."നേപ്പാൾ ക്രിക്കറ്റ് അസോസിയേഷന് നൽകിയ പ്രസ്താവനയിൽ പ്രഭാകർ കൂട്ടിച്ചേർത്തു.