വസീം അക്രവും 92 ലോകക്കപ്പും

വസീം അക്രവും 92 ലോകക്കപ്പും
(Pic credit:Espncricinfo )

10 മത്സരങ്ങൾ,89.4 ഓവറുകൾ 338 റൺസ് വിട്ട് കൊടുത്തു 18 വിക്കറ്റുകൾ, ബൗളിംഗ് ശരാശരി 18.77, ബൗളിംഗ് പ്രഹരശേഷി 29.88, ഇക്കോണമി നിരക്ക് 3.76,1992 ലോകക്കപ്പ് പാകിസ്ഥാൻ സമ്മാനിച്ച സാക്ഷാൽ വസീം അക്രത്തിന്റ ബൗളിംഗ് പ്രകടനങ്ങളാണ് ഇവാ..

92 ലോകക്കപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ. ഒരൊറ്റ വിക്കറ്റ് പോലും അക്രത്തിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഫലമോ വെസ്റ്റ് ഇൻഡീസിന് പത്തു വിക്കറ്റ് വിജയം.അടുത്ത എതിരാളികൾ സിമ്പാവേ . അക്രം തന്റെ ഫോമിലേക്ക് ഉയരുന്നു.10 ഓവറിൽ 21 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റ്,പാക്കിസ്ഥാൻ 53 റൺസ് വിജയം.ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം മഴ കൊണ്ട് പോയി.

അടുത്ത മത്സരം ചിരവൈരികളായ ഇന്ത്യക്കെതിരെ. അക്രം ഒരു വിക്കറ്റ് പോലും സ്വന്തമാക്കാതെയിരുന്ന മത്സരത്തിൽ പാകിസ്ഥാൻ ഒരിക്കൽ കൂടി തോൽവി.ദക്ഷിണ ആഫ്രിക്കക്കെതിരെ രണ്ട് വിക്കറ്റ് സ്വന്തമാക്കി എങ്കിലും പാകിസ്ഥാൻ ലോകക്കപ്പിലെ തുടർച്ചയായ രണ്ടാം തോൽവി .പെർത്തിൽ ഓസ്ട്രേലിയക്കെതിരെ അക്രം ഉഗ്രരൂപം പൂണ്ടപ്പോൾ പാകിസ്ഥാൻ തിരകെ വിജയവഴിയിലേക്ക്.മത്സരത്തിൽ അക്രത്തിന്റെ സ്പെല്ല് ഇങ്ങനെ 7.2-0-28-3.

ശ്രീലങ്കക്കെതിരെ ഒരു വിക്കറ്റ്, പാകിസ്ഥാൻ വിജയം. ഗ്രൂപ്പ്‌ സ്റ്റേജിൽ പാകിസ്ഥാന്റെ അവസാന മത്സരം. എതിരാളികൾ അജയരായി മുന്നേറുന്ന ന്യൂസിലാൻഡ്. എന്നാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഓപ്പണിങ് സ്പെല്ലുകളിൽ ഒന്ന് അക്രം അവിടെ പുറത്തെടുകയാണ്. തന്റെ സ്വിങ്ങിങ് ഡെലിവറികൾക്ക് മാർട്ടിൻ ക്രോക്ക് സംഘത്തിന് ഉത്തരമില്ലാതെയായപ്പോൾ പാക്കിസ്ഥാൻ ഏഴു വിക്കറ്റ് വിജയം.നാല് വിക്കറ്റാണ് അദ്ദേഹം അന്ന് കൊയ്തത്.

സെമി ഫൈനലിൽ വീണ്ടും എതിരാളികൾ ന്യൂസിലാൻഡ്.മികച്ച സ്കോറിലേക്ക് മുന്നേറി കൊണ്ടിരുന്ന രുതർഫോർഡിന്റെ വിക്കറ്റ് സ്വന്തമാക്കി പാകിസ്താനെ മത്സരത്തിലേക്ക് തിരകെ അദ്ദേഹം

കൊണ്ട് വരുന്നു.ഒടുവിൽ ഫൈനൽ ദിവസം വന്നെത്തി.അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി അക്രം.18 പന്തിൽ 33 റൺസ് സ്വന്തമാക്കിയ അദ്ദേഹത്തിന്റെ മികവിൽ പാകിസ്ഥാൻ 249.

ഓപ്പണിങ് സ്പെല്ലിൽ ബൊത്തത്തെ സംപൂജ്യനായി മടക്കുന്നു.ഇംഗ്ലണ്ട് പിടിമുറക്കി എന്ന് തോന്നിച്ച വേളയിൽ തന്റെ റിവേഴ്‌സ് സ്വിങ്ങുമായി ഒരിക്കൽ കൂടി അദ്ദേഹം എത്തുന്നു.ലാമ്പ് പുറത്ത്. തൊട്ട് അടുത്ത പന്തിൽ ക്രിസ് ലൂയിസ് ബൗൾഡ്. ഒടുവിൽ ഇമ്രാൻ ഖാന്റെ പന്തിൽ ഇല്ലിങ്വർത് റമിസ് രാജക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ പാകിസ്ഥാൻ ആദ്യ ലോക കിരീടം.

ഈ ഒരു ലോകകിരീടം പാകിസ്ഥാൻ സമർപ്പിച്ചതിൽ പ്രധാനി അക്രം തന്നെയാണ്. തന്റെ ഓപ്പണിങ് സ്പെല്ലിൽ വേഗതയും സ്വിങ്ങുകൾ കൊണ്ട് അയാൾ എതിരാളികൾ വിറപ്പിക്കുന്ന കാഴ്ചയാണ് ലോകകപ്പ് കണ്ടത്. ഇന്നിങ്സിന്റെ അവസാനവേളകളിലും ബ്രേക്ക്‌ ത്രൂ വേണ്ടി വരുന്ന സാഹചര്യത്തിൽ ഇമ്രാൻ ഖാൻ വിശ്വാസിച്ചു പന്ത് നൽകാൻ പറ്റിയ ഒരു ബൗളേർ തന്നെയായിരുന്നു അക്രം. ആ വിശ്വാസം 92 ലോകക്കപ്പ് ഫൈനലിലെ മാൻ ഓഫ് മാച്ച് പുരസ്‌കാരം തന്റെ പേരിലാക്കി പാകിസ്ഥാൻ ലോകകിരീടം സമ്മാനിച്ചു കൊണ്ടാണ് അയാൾ നിറവേറ്റിയതും .

Join our whatsapp group