ഒടുവിൽ കിവികൾ ലോക കിരീടം സ്വന്തമാക്കുമോ, ന്യൂസിലാൻഡ് ലോകകപ്പ് സ്‌ക്വാഡ് ഒരു അവലോകനം.

ഒടുവിൽ കിവികൾ ലോക കിരീടം സ്വന്തമാക്കുമോ, ന്യൂസിലാൻഡ് ലോകകപ്പ് സ്‌ക്വാഡ് ഒരു അവലോകനം.
(Pic credit:Icc)

2007 മുതൽ ലോകക്കപ്പിലെ എല്ലാം സെമി ഫൈനലും കളിച്ച ടീമാണ് ന്യൂസിലാൻഡ്. കഴിഞ്ഞ രണ്ട് ലോകക്കപ്പുകളിലും അവർക്ക് ഫൈനലിലേക്കും മുന്നേറാൻ സാധിച്ചിരുന്നു.2019 ലോകക്കപ്പിൽ സൂപ്പർ ഓവറിലാണ് കെയ്ൻ വില്യംസണിന്റെ ന്യൂസിലാൻഡ് കിരീടം കൈവിട്ടത്.

എന്നാൽ ഈ തവണ കിരീടം ലക്ഷ്യം വെച്ച് തന്നെയാണ് വില്യംസനും കൂട്ടരും എത്തുന്നത്.എങ്കിലും ന്യൂസിലാൻഡിനും തങ്ങളുടെതായ ശക്തികളും ദൗർബല്യങ്ങളുമുണ്ട്.എന്താണ് കിവീസ് ടീമിന്റെ ശക്തി??.. എന്താണ് കിവീസ് ടീമിന്റെ ദൗർബല്യങ്ങൾ, ഒന്ന് പരിശോധിക്കാം.

ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ശക്തി അവരുടെ നായകൻ കെയ്ൻ വില്യസൺ തന്നെയാണ്. തന്നിലെ നായക മികവും വലിയ അവസരങ്ങളിൽ മികവിലേക്ക് ഉയരാനുള്ള കഴിവും ന്യൂസിലാൻഡിന് മുതൽ കൂട്ടാവും.കൂട്ടിന് ലാതവും കോൺവേയുമുണ്ട്.

ഈ ലോകക്കപ്പിൽ ന്യൂസിലാൻഡിന്റെ "x" ഫാക്ടർ ഡെവൺ കോൺവേയാകും.ഐ പി എല്ലിലെ മികച്ച പ്രകടനം ന്യൂസിലാൻഡിന് വേണ്ടിയും തുടർന്നാൽ തീർച്ചയായും ലോകക്കപ്പ് കിവിസിന് സ്വപ്നം കാണാം. ബോൾട്ട് നയിക്കുന്ന ബൗളിംഗ് നിരയും ശക്തം.സോദി നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റും മികച്ചതാണ്.

എങ്കിലും യുവ താരങ്ങളുടെ പരിചയ സമ്പന്നത ചിലപ്പോൾ കിവിസിന് തിരിച്ചടിയായേക്കാം. ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനങ്ങൾ കിവീസിന് വേണ്ടി കാഴ്ച വെച്ച് കൊണ്ടിരുന്ന സൗത്തീയുടെ പരിക്കും പ്രതികൂല ഘടകമാണ്.ബോൾട്ടും നായകൻ വില്യംസണും ഈ കൊല്ലം ആവശ്യത്തിന് ഏകദിന മത്സരം കളിക്കാൻ സാധിക്കാത്തതും കിവിസിനെ പിറകോട്ടു നയിക്കാൻ സാധ്യതയുണ്ട്.

ബംഗ്ലാദേശിനെതിരെ പരമ്പര ജയിച്ചു കൊണ്ടാണ് ന്യൂസിലാൻഡ് ലോകക്കപ്പിന് എത്തുന്നത്. ചരിത്രത്തിലെ ആദ്യത്തെ ലോകക്കപ്പ് സ്വന്തമാക്കാൻ ഒരുങ്ങുന്ന ന്യൂസിലാൻഡ് ടീമിനെ ചുവടെ ചേർക്കുന്നു.

Kane Williamson (capt), Trent Boult, Mark Chapman, Devon Conway, Lockie Ferguson, Matt Henry, Tom Latham (wk), Daryl Mitchell, Jimmy Neesham, Glenn Phillips, Rachin Ravindra, Mitchell Santner, Ish Sodhi, Tim Southee, Will Young

2 days to go for world cup

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group