പാകിസ്ഥാനെതിരെ വാർണറും മാർഷും അടിച്ചു കൂട്ടിയ റെക്കോർഡുകൾ ഇതാ..
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ പാകിസ്ഥാൻ ബൗളേർമാരെ ഓസ്ട്രേലിയ അക്ഷരാർത്ഥത്തിൽ പഞ്ഞിക്കിടുകയാണെന്ന് തന്നെ പറയേണ്ടിവരും. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വാർണറും മാർഷും മികവിൽ നിന്ന് മികവിലേക്ക് ഉയരുകയാണ്. ഈ ഒരു കൂട്ടുകെട്ടിൽ ഒരു റെക്കോഡ് കൂടി ഈ ഓസ്ട്രേലിയ ഓപ്പനർമാർ സ്വന്തമാക്കി.
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ഒരു ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്നതാണ് ഈ നേട്ടം.2011 ൽ കാനഡക്കെതിരെ വാട്സണും ഹാഡിനും കുറിച്ച 183 റൺസാണ് പഴങ്കഥയായത്. ലോകക്കപ്പിൽ 250 റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ ഓസ്ട്രേലിയ ബാറ്റിംഗ് കൂട്ടുകെട്ട് എന്നാ നേട്ടവും വാർണറും മാർഷും സ്വന്തമാക്കി.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ആദ്യമായിയാണ് ഓസ്ട്രേലിയുടെ ഇരു ഓപ്പനർമാരും സെഞ്ച്വറി നേടുന്നത്. ലോകക്കപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയക്ക് മുന്നേ ഈ നേട്ടം ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഓപ്പനർമാർ മാത്രമേ സ്വന്തമാക്കിയിരുന്നോള്ളൂ. മാത്രമല്ല ലോകക്കപ്പിൽ സ്വന്തം പിറന്നാൾ ദിവസം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമായി മാർഷ് മാറി..ആദ്യത്തെ താരം ഇതേ പാകിസ്ഥാനെതിരെ തന്നെ സെഞ്ച്വറി നേടിയ റോസ്സ് ടെയ്ലറാണ്.