ഇന്ത്യൻ നായകന്റെ പ്രചോദനാത്മകമായ ഈ വാക്കുകൾ ആരും അറിയാതെ പോവരുത്.

ഇന്ത്യൻ നായകന്റെ പ്രചോദനാത്മകമായ ഈ വാക്കുകൾ ആരും അറിയാതെ പോവരുത്.
(Pic credit:Espncricinfo )

സോഷ്യൽ മീഡിയ തന്റെ ശ്രദ്ധ തെറ്റിക്കുന്ന ഒന്നാണെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. താൻ ഇവിടെ വരെ എത്തിയതും തന്റെ കഠിനാധ്വാനം കൊണ്ടാണ്.ഇന്ത്യൻ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഒരു ചെറിയ ദീർഘചതുരമായിരുന്നു ഞങ്ങളുടെ മുറി.ഞങ്ങൾ പത്തു പതിനൊന്നു പേർ അവിടെയാണ് ഉറങ്ങിയിരുന്നത്.മുത്തച്ഛൻ കട്ടിലിലും ഞങ്ങൾ ബാക്കി ഉള്ളവർ നിലത്തുമാണ് കിടന്നിരുന്നത്. ഒന്നും ജീവിതത്തിലേക്ക് വെറുതെ വരികയില്ല.അത് കൊണ്ട് തന്നെ കഠിനാധ്വാനം ചെയ്താലേ ജീവിതത്തിൽ വിജയിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു.

ഇന്ന് ഞാൻ എവിടെയാണോ അതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്.

കഴിഞ്ഞ 9 മാസങ്ങളിലായി എന്റെ ഫോണിൽ ട്വിറ്റെറോ ഇൻസ്റ്റാഗ്രാമോ ഇല്ല.എന്തെങ്കിലും വാണിജ്യപര പോസ്റ്റുകൾ പോസ്റ്റ്‌ ചെയ്യണമെങ്കിൽ അത് എന്റെ ഭാര്യയാണ് ചെയ്യുക.ഇത്തരം സമൂഹ മാധ്യമങ്ങൾ നമ്മുടെ ഒരുപാട് സമയവും ശക്തിയുമാണ് കളയുന്നത്.അത് കൊണ്ട് തന്നെ ഇത് ഒന്നും തന്റെ ഫോണിൽ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 8 ന്ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. അതിനായി നമുക്ക് കാത്തിരിക്കാം.കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും.

1 more day to go.

Join our whatsapp group