തലയുടെ വിളയാട്ടത്തിന് മുകളിൽ പോയ അഭിഷേക് ശർമ.
തലയുടെ വിളയാട്ടത്തിന് മുകളിൽ പോയ അഭിഷേക് ശർമ.
2016 അണ്ടർ -19 ലോകക്കപ്പ് ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് സൂപ്പർ താരങ്ങളെ സമ്മാനിച്ച ലോകക്കപ്പാണ്. സാക്ഷാൽ റിഷാബ് പന്ത്, ഇഷാൻ കിഷൻ, സർഫാസ് എന്നിവർ വരെ. എന്നാൽ ആ ബാച്ചിലെ പ്രിയപെട്ട താരങ്ങളിൽ ഒരാളായിരുന്നു അഭിഷേക് ശർമ. ഇടം കയ്യൻ സ്പിന്നറും ഇടം കയ്യൻ ബാറ്ററുമായതാവും അതിന് കാരണം.
അതെ വർഷം തന്നെ റിഷാബ് പന്തിന് ഒപ്പം ഡൽഹി അഭിഷേകിനെ സ്വന്തമാക്കുകയുണ്ടായി. എന്നാൽ പന്തിന് ലഭിച്ച പോലത്തെ അവസരം അഭിഷേകിന് ലഭിച്ചില്ല. പക്ഷെ ഓർമ ശരിയാണെങ്കിൽ ബാംഗ്ലൂരിനെതിരെ ലഭിച്ച അവസരത്തിൽ അദ്ദേഹം തകർത്തു കളിച്ചു. മികച്ച ഷോട്ടുകൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ഡൽഹി വിട്ട അദ്ദേഹത്തിന്റെ അടുത്ത ടീം ഹൈദരാബാദായിരുന്നു. ഹൈദരാബാദ് ഓപ്പനറായി അദ്ദേഹത്തിന്റെ സ്ഥാനം നൽകി.എന്നാൽ അത്ര സ്ഥിരതയോടെയുള്ള പ്രകടനം ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.എന്നാൽ ഈ സീസണിൽ കഥ മാറുന്നത് പോലെ തോന്നുന്നു.സായിദ് മുഷ്ത്ഖ് അലിയിലെ മികച്ച പ്രകടനം ഐ പി എല്ലിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം.
ആദ്യത്തെ മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി. ഇന്ന് ഇതാ ഹെഡ് കൊളുത്തി വിട്ട വെടിക്കെട്ട് ഏറ്റെടുത്തു തകർത്ത് അടിക്കുന്നു.16 പന്തിൽ ഫിഫ്റ്റി സ്വന്തമാക്കുന്നു. 20 പന്തുകൾക്ക് മുന്നേ ഹെഡ് സ്വന്തം പേരിൽ കുറിച്ച റെക്കോർഡും അഭിഷേക് തകർക്കുന്നു.