4 ദിവസങ്ങൾക്ക് മുന്നേ സ്‌ട്രെച്ചറിൽ, ഇന്ന് ബാംഗ്ലൂറിനെ തകർത്ത സ്പെല്ല്..
4 ദിവസങ്ങൾക്ക് മുന്നേ സ്‌ട്രെച്ചറിൽ, ഇന്ന് ബാംഗ്ലൂറിനെ തകർത്ത സ്പെല്ല്..
4 ദിവസങ്ങൾക്ക് മുന്നേ സ്‌ട്രെച്ചറിൽ, ഇന്ന് ബാംഗ്ലൂറിനെ തകർത്ത സ്പെല്ല്.4 ദിവസങ്ങൾക്ക് മുന്നേ സ്‌ട്രെച്ചറിൽ, ഇന്ന് ബാംഗ്ലൂറിനെ തകർത്ത സ്പെല്ല്..4 ദിവസങ്ങൾക്ക് മുന്നേ സ്‌ട്രെച്ചറിൽ, ഇന്ന് ബാംഗ്ലൂറിനെ തകർത്ത സ്പെല്ല്..
മുസ്താഫിസുർ റഹ്മാൻ ബംഗ്ലാദേശ് കണ്ട മികച്ച ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ്. ഇന്ത്യക്കെതിരെ ഏകദിന പരമ്പര ചരിത്രത്തിൽ ആദ്യമായി നേടിയപ്പോൾ മുസ്താഫിസുറായിരുന്നു താരം. മാത്രമല്ല ഐ പി എല്ലിൽ ഹൈദരാബാദിന് ഒപ്പം കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൂടാതെ ആ സീസണിൽ ഐ പി എല്ലിൽ എമെർജിങ് പ്ലയെർ പുരസ്‌കാരം നേടുന്ന ഒരേ ഒരു താരം എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു..
പക്ഷെ പിന്നീട് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന് കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പിന്നീട് മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന് കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ചെന്നൈയിൽ എത്തിയപ്പോൾ തന്റെ ഏറ്റവും മികച്ച ഐ പി എൽ ബൌളിംഗ് പ്രകടനം അദ്ദേഹം പുറത്ത് എടുത്തിരിക്കുകയാണ്.ബാംഗ്ലൂറിന്റെ നാല് വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കി.
കോഹ്ലിയും ഫാഫും മാക്സിയും ഗ്രീനും ഫിസിന് മുന്നിൽ വീണു. 10 പന്തുകളുടെ ഇടവേളയിലാണ് അദ്ദേഹം ഈ നാലു വിക്കറ്റുകളും സ്വന്തമാക്കിയത്.എന്നാൽ നാല് ദിവസങ്ങൾക് മുന്നേ താരം പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു.അന്ന് ശ്രീലങ്കക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ സ്‌ട്രെച്ചറിലാണ് അദ്ദേഹത്തേ എടുത്തു കൊണ്ട് പോയത്.
ഐ പി എൽ നഷ്ടമാകും എന്ന് കരുതിയ നിമിഷത്തിൽ നിന്ന് അദ്ദേഹം തന്റെ ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ്.4 ഓവറിൽ 29 റൺസ് വിട്ട് കൊടുത്തു വിക്കറ്റാണ് സ്വന്തമാക്കിയത്. ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്വന്തമാക്കി കഴിഞ്ഞു.