ഇങ് ഇന്ത്യയിൽ ഇങ്ങേർക്ക് വേറെ ഒരു പേര് കൂടി ഉണ്ട്.,, "Its Killer miller"
മില്ലർ എന്നാ സൈലന്റ് കില്ലർ
ഇന്നത്തെ മില്ലറിന്റെ ഇന്നിങ്സ് എന്നെ ഓർമപ്പെടുത്തുന്നത് ഇന്ത്യയുടെ ലോകക്കപ്പ് വിജയം ആസ്പദമാക്കി പിടിച്ച '83' എന്നാ ചലച്ചിത്രത്തിലെ ഒരു രംഗമാണ്.
തുടർച്ചയായി വിക്കറ്റുകൾ പോയി കൊണ്ടിരുന്ന സാഹചര്യത്തിൽ കപിൽ ക്രീസിലേക്ക് എത്തുന്നു. ശേഷം അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളും സിക്സറുകളും പിറക്കുന്നു. ഇത് കണ്ട ബാൽവിൻഡർ സിംഗ് സന്ധു 100 റൺസ് എത്തിയാൽ മാനം രക്ഷിക്കാം ,150 എത്തിയാൽ കുറച്ചു ബഹുമാനം ലഭിക്കും എന്നിങ്ങനെ പറയുന്നുണ്ട്.ശേഷം സംഭവിച്ചത് ആർക്കും പറഞ്ഞു തരേണ്ടതില്ലലോ..
ഇനി തിരകെ മില്ലറിലേക്ക് തന്നെ വരാം. തന്റെ ടീമിലെ എല്ലാ ബാറ്റർമാരും ഏറ്റവും മികവിലേക്ക് ഉയർന്ന ലോകക്കപ്പ്. എന്നാ ഇതേ ബാറ്റർമാർ തന്നെ സെമിയിൽ ഒരുമിച്ചു പരാജയപെടുന്നു.അവിടെ കൂറ്റൻ അടികൾ കൊണ്ട് വിസ്മയപ്പിക്കുന്ന കില്ലർ മില്ലറേ അല്ലായിരുന്നു തന്റെ ടീമിന് ആവശ്യമെന്ന് കൃത്യമായി അദ്ദേഹം തിരിച്ചു എറിയുന്നു.
നല്ല പന്തുകളെ ബഹുമാനിക്കുന്നു. മോശം പന്തുകളെ കടന്നു ആക്രമിക്കുന്നു. ആദ്യം ക്‌ളാസ്സൻ ഒപ്പം ഒരു രക്ഷ പ്രവർത്തനം.ക്ലാസൻ വീണപ്പോൾ കോയിട്ട്സീയേ കൂട്ടുപിടിച്ചു മനോഹരമായി ഇന്നിങ്സ് മുന്നോട്ടു നയിക്കുന്നു. ഒടുവിൽ ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു സെഞ്ച്വറിയുമായി അദ്ദേഹം മടങ്ങി
സാന്ധു കരുതിയത് പോലെ തന്നെ മില്ലറും മനസ്സിൽ വിചാരിച്ചു കാണണം.അത് കൊണ്ട് തന്നെയാണല്ലോ കൂടി പോയാൽ 150 ൽ ഒതുങ്ങുമെന്ന് കരുതിയ സ്കോർ ഇപ്പോൾ 200 ഉം കടന്നു മുന്നേറിയിരിക്കുന്നു.സ്കോർകാർഡുകളിൽ കളി കണ്ടവർക്ക് ഈ ഇന്നിങ്സ് അത്രമേൽ മൂല്യമേറിയതാവില്ല. എന്നാൽ തന്റെ ഏകദിന ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് തന്നെയാണ് മില്ലർ ഇവിടെ കളിച്ചു തീർത്തത്.ഒരു ലോകക്കപ്പ് നോക്ക് ഔട്ട് മത്സരത്തിൽ ഒരു ദക്ഷിണ ആഫ്രിക്ക താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ് ഇത്