ഇംഗ്ലണ്ട് വിജയം ആഘോഷിച്ചിരുന്ന അഫ്ഗാൻ സൂപ്പർ സ്റ്റാറിന് ഐ സി സി യുടെ താക്കീത്, കാരണം ഇതാണ്..
ഇംഗ്ലണ്ടിനെ അട്ടിമറിച്ചു നിൽക്കുന്ന അഫ്ഗാനിസ്ഥാൻ ടീമിന്റെ സൂപ്പർ സ്റ്റാറിന് ഐ സി സി യുടെ താക്കീത്.
അഫ്ഗാനിസ്ഥാൻ ഓപ്പനർ റഹ്മന്നുള്ള ഗുർബാസിനാണ് ഐ സി സി താക്കീത് നൽകിയത്.ഐ സി സി കോഡ് ഓഫ് കണ്ടക്റ്റിന്റെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് ഗുർബാസിന് താക്കീത് ലഭിച്ചത്. അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 19 മത്തെ ഓവറിലാണ് ഈ താക്കീതിന് ആസ്പദമായ സംഭവം നടന്നത്.
മത്സരത്തിൽ നിർഭാഗ്യകരമായി രീതിയിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഗുർബാസ് റണ്ണൗട്ടിലൂടെ പുറത്തായത് ഇതേ ഓവറിലാണ്. ശേഷം ഗ്രൗണ്ടിന് പുറത്തേക്ക് പോയ ഗുർബാസ് ബൗണ്ടറി റോപ്പിൽ ബാറ്റ് അടിക്കുകയും തുടർന്ന് സമീപം ഇരുന്ന കസേരയിൽ തന്റെ ബാറ്റ് അടിക്കുകയും ചെയ്തു. ഇത്തരത്തിൽ ചെയ്തതിനാണ് ഗുർബാസിന് ഐസിസിയുടെ താക്കീത് നേരിടേണ്ടി വന്നത്.
ഇത്തര കാര്യങ്ങൾ ചെയ്താൽ പൊതുവേ മാച്ച് ഫീയുടെ പകുതിയും രണ്ട് ഡി മെറിറ്റ് പോയിന്റും താരത്തിന് ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ 24 മാസങ്ങളിൽ ഒരുതവണ പോലും ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ട് മറികടന്ന കാര്യങ്ങൾ ഒന്നും ഗുർബാസ് ചെയ്യാതെയിരുന്നത് കൊണ്ട് ഒരൊറ്റ ഡിമെറിറ്റ് പോയിന്റ് മാത്രമാക്കി ഗുർബാസിന്റെ ശിക്ഷ ഒതുക്കി.