ഹർദിക് അടുത്ത മത്സരത്തിൽ തിരകെ എത്തും..
ഹാർദിക് അടുത്ത മത്സരത്തിൽ കളിക്കും..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാന്ധ്യയെ ഇന്ത്യയുടെ അടുത്ത ലോകക്കപ്പ് മത്സരത്തിൽ കളിക്കും.ഒക്ടോബർ 29 ന്ന് ലക്ക്നൗവിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഹർദിക്കിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.ഹർദിക് നിലവിൽ എൻ സി എയിലാണ്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ അദ്ദേഹം സെലക്ഷനിൽ ഉണ്ടാവുമെന്ന് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ഹർദിക് ഇല്ലാത്തതിന്റെ കുറവ് ന്യൂസിലാൻണ്ടിനെതിരെ പ്രകടമായെങ്കിലും ഇന്ത്യ കോഹ്ലിയുടെ സെഞ്ച്വറി മികവിൽ വിജയം നേടിയിരുന്നു. ഷമി അഞ്ചു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഹർദിക്ക് തിരിച്ചു വരുമ്പോൾ സൂര്യ ആദ്യ ഇലവനിൽ നിന്ന് പുറത്തായേക്കും.