ശാന്തതമാറി കൊടുങ്കാറ്റ് ആഞ്ഞടിച്ച റോസ്സ് ടെയ്ലറിന്റെ ആ 131 റൺസിന്റെ കഥ..
ബ്രണ്ടൻ മക്കല്ലവും വില്യംസണും എല്ലാം കളം നിറഞ്ഞ കാലത്ത് ഇതിഹാസതാ കൈവരിച്ചവനാണ് റോസ്സ് ടെയ്ലർ. അത്തരത്തിൽ റോസ്സ് ടെയ്ലർ കളിച്ച ഒരു ഐതിഹാസിക ഇന്നിങ്സിന്റെ കഥയാണ് ഇന്നത്തെ കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ.
ക്ലാസ്സും മാസ്സും നിറഞ്ഞ ഒരു ഐക്കണിക്ക് ഇന്നിങ്സുകളിൽ ഒന്നാണ് ന്യൂസിലാൻഡിന്റെ പാകിസ്ഥാനെതിരെയുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ടെയ്ലർ പുറത്തെടുത്തത്.ടെയ്ലർ ക്രീസിലേക്കെത്തിയപ്പോൾ കിവിസിന്റെ സ്കോർ 12.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്നാ നിലയിലായിരുന്നു.
വരാൻ പോകുന്ന തീ തുടക്കത്തിലേ ആളി കത്തിക്കുകയായിരുന്നു അദ്ദേഹം. അക്തറിനെ തുടർച്ചയായി ബൗണ്ടറികൾ. തുടർന്ന് ഗുപ്റ്റിലിന് കൃത്യമായി പിന്തുണ.അതിനിടയിൽ മോശം പന്തുകൾ ബൗണ്ടറിയിലേക്കും. ആഫ്രിദിയും ഹഫീസും ഇരുവരെയും വലിഞ്ഞു മുറുക്കി.സ്കോർ വേഗം വല്ലാതെ കുറഞ്ഞു.ഗുപ്റ്റിൽ ആഫ്രിദി മുന്നിൽ വീണു. പിന്നാലെ വന്ന ഫ്രാങ്ക്‌ളിനെ ഹഫീസും മടക്കി അയച്ചു.77 പന്തുകളിൽ ടെയ്ലർ ഫിഫ്റ്റി സ്വന്തമാക്കി.
എന്നാൽ പാകിസ്ഥാൻ സ്പിന്നർമാർ മത്സരം തങ്ങളുടെതാക്കി മാറ്റുന്ന കാഴ്ചയാണ് കിവിസ് ആരാധകർ കാണുന്നത്. പക്ഷെ കൊടുക്കാറ്റിന് മുന്നേയുള്ള ഒരു ശാന്തത മാത്രമായിരുന്നു അതെന്ന് പാകിസ്ഥാൻ ബൗളേർമാർ തിരിച്ചു അറിയുന്നത് വളരെ വൈകിയായിരുന്നു.
കിവിസ് ഇന്നിങ്സിന്റെ 45 മത്തെ ഓവർ.105 പന്തിൽ 68 റൺസുമായി ടെയ്ലർ ക്രീസിൽ.ആഫ്രിദിയുടെ ഓവറിലെ അവസാന പന്തിൽ സിക്സർ നേടി കൊണ്ട് ടെയ്ലർ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് പ്രദർശിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
47th ഓവർ - ബൗളേർ അക്തർ
4,6,6,wd,0,4, wd,6
അടുത്ത ഓവറിൽ ഓറം തന്റെ ഭാഗം ഭംഗിയാക്കിയപ്പോൾ പിറന്നത് 15 റൺസ്.
49 മത്തെ ഓവർ എറിയാൻ റസാക്ക് വരുന്നു.ഈ തവണ ടെയ്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത് ഇങ്ങനെയായിരുന്നു.
4,6, wd,6,wd,2,4,6
30 റൺസാണ് ഈ ഓവറിൽ റോസ്സ് ടെയ്ലർ അടിച്ചു കൂട്ടിയത്.111 പന്തിൽ 76 റൺസ് എന്നാ നിലയിൽ ഒരു എക്സ്ട്രാ ഓർഡിനറി അഗ്രെഷനിലൂടെ 124 പന്തിൽ 131 റൺസിലേക്ക്.എട്ടു ഫോറും 7 കൂറ്റൻ സിക്സറും അടങ്ങിയ ഈ ഇന്നിങ്സ് ലോകക്കപ്പുകളിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി വാഴ്ത്തപ്പെടേണ്ടതാണ്. ടെയ്ലർ നൽകിയ ഊർജം ഉൾക്കൊണ്ട് കിവിസ് 110 റൺസിനാണ് അന്ന് പാകിസ്ഥാനെ മുട്ട് കുത്തിച്ചത്.
16 days to go for world cup