കഴിഞ്ഞ 4657 ഏകദിന മത്സരങ്ങളിൽ സംഭവിക്കാത്ത ഒരു കാര്യമാണ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഏകദിന ലോകക്കപ്പ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്!

കഴിഞ്ഞ 4657 ഏകദിന മത്സരങ്ങളിൽ സംഭവിക്കാത്ത ഒരു കാര്യമാണ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഏകദിന ലോകക്കപ്പ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്!
(Pic credit :Twitter )

ഏകദിന ക്രിക്കറ്റിൽ ചരിത്രങ്ങൾ തിരുത്തി എഴുതി കൊണ്ടാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം മുന്നേറുന്നത്. 2019 ലോകക്കപ്പ് വിജയം ഇത്തരത്തിൽ ഇംഗ്ലണ്ട് എഴുതിയ ചരിത്രങ്ങളാണ്. എന്നാൽ ഇന്ന് ലോകക്കപ്പ് നിലനിർത്താൻ ഇറങ്ങിയപ്പോൾ പുതു ചരിത്രം കൂടി ഇംഗ്ലണ്ട് കുറിച്ചു.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ഇന്നത്തെ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഏകദിന മത്സരം കൂടാതെ 4657 ഏകദിന മത്സരങ്ങളാണ് ഇന്നേ വരെ നടന്നിട്ടുള്ളത് .എന്നാൽ കഴിഞ്ഞ 4657 മത്സരങ്ങളിലും സംഭവവിക്കാതെയിരുന്ന ഒരു കാര്യം അല്ലെങ്കിൽ ഒരു ചരിത്ര നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഇന്നിങ്സിലെ 11 പേരും 10 ൽ കൂടുതൽ റൺസ് സ്വന്തമാക്കിയ ഒരേ ഒരു ടീമെന്ന നേട്ടമാണ് അവർ സ്വന്തം പേരിൽ കുറിച്ചത്. ഇന്നേ വരെ ഏകദിന ക്രിക്കറ്റിൽ സംഭവിക്കാത്ത ഒരു നേട്ടം.

നേരത്തെ ടോസ് ലഭിച്ച ന്യൂസിലാൻഡ് നായകൻ ടോം ലാത്തം ബൗളിംഗ് തിരഞ്ഞെടുത്തു.77 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോർർ.ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. കിവീസിന് വേണ്ടി ഹെൻറി മൂന്നു വിക്കറ്റ് സ്വന്തമാക്കി.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our whatsapp group