ദൈവത്തിലേക്കുള്ള ദൂരം കുറച്ചു രാജാവ്, ഒപ്പം സച്ചിന്റെ ഒരു റെക്കോർഡ് കൂടി തൂക്കി..

ദൈവത്തിലേക്കുള്ള ദൂരം കുറച്ചു രാജാവ്, ഒപ്പം സച്ചിന്റെ ഒരു റെക്കോർഡ് കൂടി തൂക്കി..
(Pic credit :Twitter )

ദൈവത്തോടുള്ള ദൂരം കുറച്ചു രാജാവ്..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ തന്റെ 48 മത്തെ സെഞ്ച്വറി കുറിച്ചു വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി തന്റെ 48 മത്തെ സെഞ്ച്വറി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെ കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ 7 വിക്കറ്റിന് തോൽപിച്ചു.

ഈ സെഞ്ച്വറിയേ കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെക്കും കോഹ്ലി ഉയർന്നു. മഹേല ജയവർധനയെയാണ് കോഹ്ലി പിന്തള്ളിയത്.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26000 റൺസ് സ്വന്തമാക്കുന്ന താരമായിയും കോഹ്ലി മാറി.

567 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി ഈ നേട്ടത്തിൽ എത്തിയത്.600 ഇന്നിങ്സുകളിൽ നിന്ന് 26000 റൺസ് സ്വന്തമാക്കിയ സച്ചിനെയാണ് കോഹ്ലിയേ പിന്തള്ളിയത്.ലോകക്കപ്പിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയതും.

Join our whatsapp group