ചരിത്രം കുറിച്ച് ക്രിക്കറ്റിന്റെ രാജാവ് ലോകക്കപ്പ് ആരംഭിച്ചു.

ചരിത്രം കുറിച്ച് ക്രിക്കറ്റിന്റെ രാജാവ് ലോകക്കപ്പ് ആരംഭിച്ചു.
(Pic credit :Twitter )

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ചുകൾ ലോകക്കപ്പിൽ നേടിയെന്ന റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം. ഓസ്ട്രേലിയയുമായി നടക്കുന്ന വേൾഡ്ക്കപ്പിലെ ആദ്യ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ മൂന്നാമത്തെ ഓവറിൽ ബുമ്ര ഓഫ്‌ സ്റ്റമ്പിനു വെളിയിലെക്കെറിഞ്ഞ എറിഞ്ഞ മനോഹരമായ എക്സ്ട്രാ ബൗൺസുള്ള ഷോർട്ട് ലെങ്ത്ത് ബോൾ മിച്ചൽ മാർഷിന്റെ ബാറ്റിനു സൈഡിൽ തട്ടി കോഹ്ലിയുടെ ഇടതു വശത്തേക്ക് പോവൂകയായിരുന്നു.എന്നാൽ അസാമാന്യ മെയ്‌വഴക്കത്തോടെ വളരെ മനോഹരമായി ആ പന്ത് കോഹ്ലി പിടിച്ചെടുക്കുകയായിരുന്നു.

ഈ ക്യാച്ചോട് കൂടി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടി എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി.15 ക്യാച്ചുകളുമായി ഒന്നാമത് നിൽക്കുന്ന കോഹ്ലി ഇന്ത്യയുടെ സ്പിൻ ഇതിഹാസം അനിൽ കുമ്ബ്ലെ യുടെ റെക്കോർഡ് ആണ് മറികടന്നത്.