ദാദയുടെ ഇന്ത്യയും ദുരന്തമായി തീർന്ന 2007 ലോകക്കപ്പും, ഇന്ത്യയുടെ ലോകകപ്പ് ചരിത്രം..

ദാദയുടെ ഇന്ത്യയും ദുരന്തമായി തീർന്ന 2007 ലോകക്കപ്പും, ഇന്ത്യയുടെ ലോകകപ്പ് ചരിത്രം..
(Pic credit:Espncricinfo )

കോഴ വിവാദ പിടിച്ചു കുലുക്കിയ ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ നയിച്ചു കൊണ്ടാണ് ദാദയും ഇന്ത്യയും 2003 ലോകക്കപ്പിലേക്ക് എത്തുന്നത്. യുവത്വവും പരിചയ സമ്പത്തും ഒരേ പോലെയുള്ള ടീമിനെയാണ് ഇന്ത്യ ലോകക്കപ്പിന് അയച്ചത്. പതിവ് പോലെ തന്നെ സച്ചിനിലായിരുന്നു മുഴുവൻ പ്രതീഷകളും.

ആദ്യ മത്സരം നെതർലാണ്ട്സിനെതിരെ.മികച്ച രീതിയിൽ തന്നെ നെതർലാണ്ട്സ് പന്ത് എറിഞ്ഞു. നാല് വിക്കറ്റ് നേടിയ ടിം ഡി ലീഡായിരുന്നു ഇന്ത്യയെ തകർത്തത്. എങ്കിലും സച്ചിന്റെ ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ 204 റൺസിലെത്തി. ശ്രീനാഥും കുബ്ലെയും 4 വിക്കറ്റ് വീതം നേടിയപ്പോൾ ഇന്ത്യക്ക് 68 റൺസിന്റെ വിജയം.

രണ്ടാം മത്സരത്തിൽ എതിരാളികൾ മൈറ്റി ഓസ്ട്രേലിയ. ലീയും ഗില്ലെസ്പിയും കൂടെ ഇന്ത്യൻ ബാറ്റർമാരെ 125 റൺസിനുള്ളിൽ കൂടാരം കയറ്റി.ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ നാണം കെട്ട തോൽവി.അടുത്ത എതിരാളികൾ സിമ്പാവേ, സച്ചിന്റെ 81 റൺസിന്റെ മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് സ്വന്തമാക്കി .3 വിക്കറ്റ് നേടിയ ഇന്ത്യൻ നായകൻ ഗാംഗുലി മുന്നിൽ നിന്ന് നയിച്ച ബൗളിംഗ് നിരയുടെ മികവിൽ സിമ്പാവേ 172 റൺസിന് പുറത്ത്. ഇന്ത്യക്ക് 83 റൺസിന്റെ വിജയവും.സച്ചിന്റെ 152 റൺസിന്റെയും ദാദയുടെ 112 റൺസിന്റെയും മികവിൽ നമിബിയക്കെതിരെ 181 റൺസിന്റെ കൂറ്റൻ വിജയം.

ഇന്ത്യ ഇംഗ്ലണ്ട് ഗ്രൂപ്പ്‌ മത്സരം ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മത്സരമാണ്.സച്ചിനെ വെല്ലുവിളിച്ച ഇംഗ്ലീഷ് ബൗളേർ കാഡിക്കിനെ ഗ്രൗണ്ടിന്റെ അപ്പുറം കടത്തിയ ക്രിക്കറ്റിന്റെ ദൈവത്തിന്റെ ആ ഷോട്ട് ഒരു കാലത്തും ക്രിക്കറ്റ്‌ ആരാധകർ മറക്കില്ല.251 റൺസ് വിജയലക്ഷ്യം കാത്തിരുന്ന ഇംഗ്ലണ്ടിന് മുന്നിലേക്ക് നെഹ്ര അവതരിച്ചതോടെ ഉത്തരങ്ങൾ ഇല്ലാതെ പോയ ഇംഗ്ലീഷ് ബാറ്റർമാർ 82 റൺസ് അകലെ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തി.ഒരൊറ്റ സ്പെല്ലിൽ 10 ഓവറിൽ 2 മെയ്ഡൻ അടക്കം 23 റൺസ് മാത്രം വിട്ട് കൊടുത്തു ആറ് വിക്കറ്റ് നേടിയ നെഹ്ര തന്നെയായിരുന്നു കളിയിലെ താരവും.

ഇംഗ്ലണ്ടിനെ തോൽപിച്ച ആത്മ വിശ്വാസത്തിൽ പാകിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു .സയിദ് അൻവറിന്റെ സെഞ്ച്വറി മികവിൽ പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ്.റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ അക്തറും അക്രവും വാഖർ യൂനസും സച്ചിന്റെ മാസ്റ്റർ ക്ലാസ്സ്‌ ഇന്നിങ്സിൽ തകർന്നു പോയപ്പോൾ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ഗംഭീര ജയം. അക്തറിനെ കട്ട്‌ ചെയ്തു സച്ചിൻ നേടിയ സിക്സർ ലോകക്കപ്പിലെ ഐക്കണിക്ക് മുഹൂർത്തങ്ങളിൽ ഒന്നാണ്.അർഹിച്ച സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ സച്ചിൻ വീണെകിലും അദ്ദേഹം തന്നെയായിരുന്നു കളിയിലെ താരം.

സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ എതിരാളികൾ കെനിയ. നായകന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ വിജയം.അടുത്ത എതിരാളികൾ ശ്രീലങ്ക, വീണ്ടും 90 കളിൽ സച്ചിൻ വീണു,ഇന്ത്യൻ സ്കോർ 6 ന്ന് 296. ശ്രീനാഥ്‌ ലങ്കൻ ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെയിരുന്നതോടെ ലങ്കക്ക് 183 റൺസിന്റെ വമ്പൻ തോൽവി.4 വിക്കറ്റ് നേടിയ ശ്രീനാഥ്‌ കളിയിലെ താരവും.ന്യൂസിലാൻഡിനെയും 7 വിക്കറ്റിന് തോൽപിച്ചു ഇന്ത്യ സെമിയിലേക്ക്.

സെമിയിൽ ടൂർണമെന്റിലെ കറുത്ത കുതിരകളായ കെനിയ. എന്നാൽ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ സെഞ്ച്വറിയാൽ കെനിയയുടെ അപ്രതീക്ഷിത കുതിപിന് അന്ത്യം കുറിച്ചു കൊണ്ട് ഫൈനലിലേക്ക്.അവിടെ കാത്തിരിക്കുന്നത് സാക്ഷാൽ റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ.

ഫൈനലിൽ ടോസ് ജയിച്ചു ബൌളിംഗ് തിരഞ്ഞെടുത്ത ദാദയുടെ തീരുമാനം തെറ്റായി പോയി എന്ന് തന്റെ സെഞ്ച്വറിയിലൂടെ പോണ്ടിങ് തെളിയിച്ചപ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 359.സച്ചിൻ വീണാൽ ഇന്ത്യ മുഴുവൻ വീഴുന്ന കാഴ്ച ഒരിക്കൽ കൂടി ഫൈനലിൽ കണ്ടെങ്കിലും സേവാഗ് പ്രതീക്ഷ നൽകിയെങ്കിലും ലേഹ്മാന്റെ ഡയറക് ത്രോയിൽ ആ പ്രതീക്ഷ അവസാനിച്ചതോടെ ഓസ്ട്രേലിയക്ക് മൂന്നാമത്തെ ലോകകിരീടവും ഇന്ത്യൻ ജനതക്ക് കണ്ണീരും.

2007 ലോകക്കപ്പിലേക്ക് ഇന്ത്യ എത്തുന്നത് ഒരുപാട് പ്രശ്നങ്ങൾ കൊണ്ടാണ് . ഗാംഗുലിയിൽ നിന്ന് ദ്രാവിഡിലേക് എടുത്ത മാറ്റപ്പെട്ട ക്യാപ്റ്റൻസിയും സച്ചിനെ നാലാമത്തെ പൊസിഷനിലേക്ക് ഇറക്കി വിട്ടതും കോച്ച് ചാപ്പലും എല്ലാം ഈ പ്രശ്നങ്ങളിൽ ഏറ്റവും വലിയതായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപെടാതെ എത്തിയ ലോകക്കപ്പിൽ ബംഗ്ലാദേശിനോട്‌ അടക്കം തോറ്റു ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ബെർമുഡക്കെതിരെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിങ്സിൽ 400 റൺസ് നേടിയ ടീം എന്നാ നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

ഗാംഗുലിയും കടന്ന് ദ്രാവിഡ്‌ വഴി ധോണിയിലേക്കും ശേഷം സച്ചിൻ വേണ്ടി ലോകക്കപ്പ് നേടാൻ ഇറങ്ങിയ 15 പേരിലേക്കും.

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

12 days to go

Join our whatsapp group

കപിൽ യുഗത്തിന്റെ അവസാനവും അസ്ഹർ യുഗവും.