സെമിയിലേക്ക് മുന്നേറി ഇന്ത്യ, ചരിത്ര നേട്ടം സ്വന്തമാക്കി ജെയ്‌സ്വാൾ..
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിലേക്ക്. ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നേപ്പാളിനെ 23 റൺസിന് മറികടന്നാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. രാവിലെ 6.30 ന്നാണ് മത്സരം ആരംഭിച്ചത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ റുതുരാജ് ഗെയ്ക്വാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സെഞ്ച്വറി നേടിയ ജെയ്‌സ്വാളിന്റെ മികവിൽ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ്.49 പന്തിൽ 100 റൺസാണ് ജെയ്സ്വാൾ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരാമെന്ന എന്നാ നേട്ടവും ജെയ്‌സ്വാൾ സ്വന്തം പേരിൽ കുറിച്ചു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിങ്കു സിങ്ങും ദുബേയുമാണ് ഇന്ത്യൻ ഇന്നിങ്‌സ് 200 കടത്തിയത്.203 റൺസ് പിന്തുടരാൻ ഇറങ്ങിയ നേപ്പാളിന് വേണ്ടി എല്ലാ ബാറ്റർമാരും മികച്ച തുടക്കമാണ് ലഭിച്ചത്. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കിയതോടെ ഇന്ത്യക്ക് 23 റൺസ് വിജയം.ഇന്ത്യക്ക് വേണ്ടി ബിഷനോയിയും ആവേശ് ഖാനും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.