ഒത്തിണക്കത്തോടെ ശ്രീലങ്ക, ലോകക്കപ്പ് സ്‌ക്വാഡ് ഒരു അവലോകനം..
ഏത് ഒരു ഐ സി സി ടൂർണമെന്റിന്റെയും സെമി ഫൈനൽ ലൈൻ അപ്പ് എടുത്ത് നോക്കിയാൽ അവിടെ ശ്രീലങ്കയേ കാണാമായിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ 2014 ട്വന്റി ട്വന്റി ലോകക്കപ്പ് വിജയിച്ചതിന് ശേഷം ലങ്ക ടീമിന്റെ പ്രകടനം താഴത്തേക്ക് കുതിക്കുകയായിരുന്നു. എങ്കിലും ഡസുൻ ഷനക എന്നാ നായകന്റെ കീഴിൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് ശ്രീലങ്ക.
ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയോട് ദയനീയമായി തകർന്നടിഞ്ഞെങ്കിലും മികച്ച വിജയങ്ങളുമായി തന്നെയാണ് അവർ ലോകക്കപ്പിന് എത്തുന്നത്.ടീമിന്റെ ഒത്തൊരുമയാണ് അവരുടെ ഏറ്റവും വലിയ ശക്തി.മികച്ച ഒരു ടീമും ഇന്ന് ലങ്കക്ക് ഉണ്ട്. ബാറ്റിംഗ് ലൈൻ അപ്പും മികച്ചതാണ്.
എങ്കിലും ലങ്കയേ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം പരിക്കുകളാണ്. ലോകക്കപ്പിൽ ലങ്കയുടെ "x" ഫാക്ടർ ആവേണ്ടിയിരുന്ന അവരുടെ സൂപ്പർ സ്റ്റാർ വാനിണ്ടു ഹസറങ്കയുടെ പരിക്കാണ് ലങ്കക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടി.സ്പിന്നർ തീക്ഷണയും പരിക്കിന്റെ പിടിയിലാണ്. നായകൻ ഷനകയുടെ ഫോമും ശ്രീലങ്കയേ പിന്നോട്ട് അടിച്ചേക്കാം.
ഈ ലോകക്കപ്പിൽ ശ്രീ ലങ്കയുടെ "x" ഫാക്ടർ യുവ താരം മതീഷ പാതിരാനയായിരിക്കും.ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൂട്ടിയേക്കാം.മിഡിൽ ഓർഡറിൽ റൺസ് നിയന്ത്രിക്കാനും ഡെത്ത് ഓവറിൽ വിക്കറ്റുകൾ സ്വന്തമാക്കാനും പാതിരാനക്ക് സാധ്യമാകുന്നുമുണ്ട്.
ഈ ലോകക്കപ്പിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ ലക്ഷ്യം ഫൈനലിലേക്ക് പ്രവേശിക്കുക എന്നത് തന്നേയായിരിക്കും. പഴയ പ്രതാപം തിരകെ പിടിക്കാന് മികവുള്ള ഒരു ടീമും ഇന്ന് അവർക്കുണ്ട്. ശ്രീലങ്കയുടെ ലോകക്കപ്പ് സ്‌ക്വാഡ് ചുവടെ ചേർക്കുന്നു.
Squad: Dasun Shanaka (capt), Kusal Mendis (vice-capt), Pathum Nissanka, Kusal Perera (wk), Dimuth Karunaratne, Charith Asalanka, Dhananjaya de Silva, Sadeera Samarawickrama (wk), Dushan Hemantha, Maheesh Theekshana, Dunith Wellalage, Kasun Rajitha, Dilshan Madushanka, Matheesha Pathirana, Lahiru Kumara
3 days to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )