ശ്രീലങ്ക ക്രിക്കറ്റിന് പുതുയുഗം, കാര്യം ഇതാണ്
ശ്രീലങ്ക ക്രിക്കറ്റിന് പുതുയുഗം, കാര്യം ഇതാണ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രീലങ്ക മുൻപ് ഒരിക്കലും നേരിട്ട് ഇല്ലാത്ത പ്രതിസന്ധിയിലാണ്.ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ ഐ സി സി വിലക്കിയിരുന്നു. ശ്രീലങ്ക ഗവണ്മെന്റിന്റെ ഇടപെലായിരുന്നു ഈ വിലക്കിന് കാരണം. എന്നാൽ ശ്രീലങ്കക്ക് ഐ സി സി ഇവന്റുകളിൽ പങ്ക് എടുക്കുന്നതിന് തടസ്സമില്ലെന്നും ഐ സി സി അറിയിച്ചിരുന്നു.
പക്ഷെ ശ്രീലങ്ക ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ-19 ലോകക്കപ്പും അവർക്ക് നഷ്ടമായി. അണ്ടർ-19 ദക്ഷിണ ആഫ്രിക്കയിലേക്ക് മാറ്റുകയും ചെയ്തു. മാത്രമല്ല ക്രിക്കറ്റ് ഫീൽഡിലും വളരെ മോശം പ്രകടനമാണ് നിലവിൽ ശ്രീലങ്ക കാഴ്ചവെക്കുന്നത്.ലോകക്കപ്പിലെ വളരെ മോശം പ്രകടനമാണ് ക്രിക്കറ്റ് ആരാധകർ ദർശിച്ചതുമാണ്.
ഈ ഒരു സാഹചര്യത്തിൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ്. മൂന്നു ഫോർമാറ്റിലെയും നായകനെ മാറ്റിയിരിക്കുകയാണ് അവർ. ടെസ്റ്റിൽ ദിമുത് കരുണരത്‌നെയായിരുന്നു അവരുടെ നായകൻ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഡസുൺ ഷനകയും.
ഇപ്പോൾ ടെസ്റ്റിൽ ധനജയ ഡി സിൽവയെയാണ് ശ്രീലങ്ക നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്.കുശാൽ മെൻഡിസിനെ ഏകദിന നായകനായി പ്രഖ്യാപിച്ചു. ഹസരങ്കയെ ട്വന്റി ട്വന്റി നായകനായിയും.ശ്രീലങ്കയുടെ അടുത്ത അന്താരാഷ്ട്ര മത്സരം ജനുവരി 6 ന്ന് സിമ്പാവേക്കെതിരെയുള്ള ഏകദിനമാണ്.