അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ പുതിയ അന്താരാഷ്ട്ര പരമ്പരകൾ പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ പുതിയ അന്താരാഷ്ട്ര പരമ്പരകൾ പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ പുതിയ അന്താരാഷ്ട്ര പരമ്പരകൾ പ്രഖ്യാപിച്ചു.
(Pic credit :X)

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ പുതിയ അന്താരാഷ്ട്ര പരമ്പരകൾ പ്രഖ്യാപിച്ചു..

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലേക്ക് മുന്നേറാൻ സാധ്യതയുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. ഏഷ്യയിൽ നിലവിൽ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും മികച്ച ടീമും അഫ്ഗാൻ തന്നെയാണ്. ജൂനിയർ ക്രിക്കറ്റിലും മികച്ച പ്രകടനമാണ് അവർ കാഴ്ച വെക്കുന്നത്. ഏകദിന ലോകക്കപ്പിലെ അഫ്ഗാന്റെ പ്രകടനവും ക്രിക്കറ്റ്‌ ആരാധകർ മറക്കില്ല.

ഇപ്പോൾ ഈ പ്രകടനത്തിന് പിന്നാലെ മികച്ച ഒരു ടീമായി സ്ഥിരതയോടെ മാറാനുള്ള ശ്രമത്തിലാണ് അഫ്ഗാൻ. ഈ ഒരു കാരണം കൊണ്ട് മൂന്നു ഫോർമാറ്റിലും പരമ്പരകൾ കളിക്കാൻ ഒരുങ്ങുകയാണ് അവർ.ഇന്ത്യക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയോടെയാണ് അഫ്ഗാന്റെ പര്യടനം തുടങ്ങുന്നത്. മൂന്നു ട്വന്റി മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ജനുവരി 11 ന്നാണ് ഇന്ത്യ അഫ്ഗാൻ ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുക.ഈ പരമ്പര ജനുവരി 17 ന്ന് അവസാനിക്കും. ശേഷം ശ്രീലങ്കയിലേക്ക് അഫ്ഗാൻ പറക്കും.ശ്രീലങ്കക്കെതിരെ ഒരു ടെസ്റ്റും മൂന്നു ഏകദിനവും മൂന്നു ട്വന്റി ട്വന്റിയും അഫ്ഗാൻ കളിക്കും.

ശേഷം അവർ യൂ. എ. ഈയിലേക്ക് പറക്കും.അവിടെ ഒരു ടെസ്റ്റും മൂന്നു ഏകദിനവും മൂന്നു ട്വന്റി ട്വന്റിയും കളിക്കും.ഫെബ്രുവരി 28 മുതൽ മാർച്ച്‌ 18 വരെയാണ് ഈ പരമ്പര.

Join our whatsapp group