പത്താം നമ്പറിന് പിന്നാലെ ഏഴാം നമ്പറും ജേഴ്സി റിട്ടയർ ചെയ്തു ഇന്ത്യൻ ക്രിക്കറ്റ് ടീം
പത്താം നമ്പറിന് പിന്നാലെ ഏഴാം നമ്പറും ജേഴ്സി റിട്ടയർ ചെയ്തു ഇന്ത്യൻ ക്രിക്കറ്റ് ടീം
പത്താം നമ്പറിന് പിന്നാലെ ഏഴാം നമ്പറും ജേഴ്സി റിട്ടയർ ചെയ്തു ഇന്ത്യൻ ക്രിക്കറ്റ് ടീം
ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളാണ് ധോണിയും സച്ചിനും. സച്ചിൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉപയോഗിച്ചിരുന്ന ജേഴ്സി പത്താം നമ്പറായിരുന്നു. സച്ചിന് ശേഷം താക്കൂറും പത്താം നമ്പർ ജേഴ്‌സി ഉപയോഗിച്ചിട്ടുണ്ട്. ശേഷം താക്കുറിനെതിരെ വമ്പൻ ട്രോളുകളും ഉണ്ടായിരുന്നു.
ഈ ഒരു കാരണം കൊണ്ട് തന്നെ 2017 ൽ സച്ചിന്റെ ജേഴ്സി ബി സി സി ഐ റിട്ടയർ ചെയ്തിരുന്നു. അത് കൊണ്ട് തന്നെ നിലവിൽ ആരും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പത്താം നമ്പർ ജേഴ്സി ഉപോയഗിച്ചിട്ടില്ല.ഇപ്പോൾ അത് പോലെ തന്നെ ഏഴാം നമ്പർ ജേഴ്‌സിയും റിട്ടയർ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത പുറത്ത് വിട്ടത്.
സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി ഉപോയഗിച്ചിരുന്ന ജേഴ്സി നമ്പറാണ് 7. ധോണിയോടുള്ള ആദരവ് പൂർവമാണ് ബി സി സി ഐ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.2020 ഓഗസ്റ്റ് 15 ന്നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.ശേഷം ഒരു ഇന്ത്യൻ താരവും 7 നമ്പർ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉപോയഗിച്ചിട്ടില്ല