ഓസ്ട്രേലിയ ടീമിൽ വമ്പൻ മാറ്റം, ലോകക്കപ്പ് ഹീറോകൾ ബാക്കി മത്സരങ്ങൾ കളിക്കില്ല..
ഓസ്ട്രേലിയ ടീമിൽ വമ്പൻ മാറ്റം, ലോകക്കപ്പ് ഹീറോകൾ ബാക്കി മത്സരങ്ങൾ കളിക്കില്ല..
ഓസ്ട്രേലിയ ടീമിൽ വമ്പൻ മാറ്റം, ലോകക്കപ്പ് ഹീറോകൾ ബാക്കി മത്സരങ്ങൾ കളിക്കില്ല..
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ട്വന്റി ട്വന്റി ഇന്ന് നടക്കാനിരിക്കെ ഓസ്ട്രേലിയ സൂപ്പർ താരങ്ങൾക്ക് എല്ലാം വിശ്രമം നൽകി.സ്റ്റീവ് സ്മിത്തും ആദം സാമ്പയും ഇന്നത്തെത് അടക്കം ബാക്കി മൂന്നു മത്സരങ്ങൾ കളിക്കില്ല.മാക്സ്വെലിനും ഇന്ഗ്ലിസിനും സ്റ്റോയിൻസിനും കൂടി ബാക്കി ട്വന്റി ട്വന്റികളിൽ നിന്ന് ഓസ്ട്രേലിയ വിശ്രമം നൽകിയിട്ടുണ്ട്.
പകരം പുതിയ താരങ്ങളെ ഓസ്ട്രേലിയ ഉൾപെടുത്തിയതായി റിപ്പോർട്ടുകൾ ഇല്ല. ട്രാവിസ് ഹെഡ് പ്ലെയിങ് ഇലവനിൽ എത്തുമെന്ന് ഉറപ്പാണ്. ഇന്ന് വൈകിട്ട് 7 മണിക്ക് ഗുവാഹത്തിയിലാണ് മൂന്നാമത്തെ ട്വന്റി ട്വന്റി.
അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യത്തെ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചിരുന്നു..