തമീം ഇക്ബാൽ തിരിച്ചു വരുന്നു..
തമീം ഇക്ബാൽ തിരിച്ചു വരുന്നു..
തമീം ഇക്ബാൽ തിരിച്ചു വരുന്നു..
ലോകക്കപ്പിന് മുന്നേയാണ് ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് നായകൻ കൂടിയായ തമീം ഇക്ബാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ തൊട്ട് അടുത്ത ദിവസം തന്നെ ബംഗ്ലാദേശ് പ്രസിഡന്റ് അദ്ദേഹത്തെ വിളിപ്പിക്കുകയും. തുടർന്ന് അദ്ദേഹം വിരമിക്കൽ പിൻവലിക്കുകയും ചെയ്തിരുന്നു.
ലോകക്കപ്പിന് മുന്നേ നടന്ന ന്യൂസിലാൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിൽ അദ്ദേഹം കളിച്ചിരുന്നു.ശേഷം ലോകക്കപ്പിൽ മുഴുവൻ മത്സരങ്ങൾ കളിക്കാൻ തനിക്ക് സാധിക്കില്ലെന്ന് തമീം അറിയിച്ചു. ഈ ഒരു സാഹചര്യത്തിൽ നായകൻ ഷാക്കിബ് അൽ ഹസൻ ഇടപെടുകയുണ്ടായി.
മുഴുവൻ മത്സരങ്ങൾ കളിക്കാതെ ലോകക്കപ്പ് ടീമിൽ ഉൾപെടുത്തില്ലെന്ന് വ്യക്തമാക്കി. അങ്ങനെ ലോകക്കപ്പ് ടീമിൽ തമീം ഇല്ലാതെ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വണ്ടി കയറി. തുടർന്ന് ഇക്ബാൽ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇന്ന് ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലും അദ്ദേഹം കളിക്കുന്നില്ല.
പക്ഷെ ഇപ്പോൾ ബംഗ്ലാദേശ് പ്രീമിയർ ലീഗ് വഴി താൻ ക്രിക്കറ്റിലേക്ക് തിരകെ വരാൻ ഒരുങ്ങുകയാണെന്ന് തമീം ഇക്ബാൽ വ്യക്തമാക്കി.ജനുവരിയിലാണ് ഈ ടൂർണമെന്റ്. ജനുവരിയിൽ തന്നെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി എന്താണെന്ന് താൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.