റെക്കോർഡുകൾ തകർക്കാനുള്ളതാണെന്ന് ബാബർ അസം..
റെക്കോർഡുകൾ തകർക്കാനുള്ളതാണെന്ന് ബാബർ അസം..
ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് മത്സരങ്ങൾക്ക് വേണ്ടി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. ഇത് വരെയും ഇന്ത്യയേ തോൽപിക്കാൻ പാകിസ്ഥാൻ കഴിഞ്ഞിട്ടില്ല. കളിച്ച 7 മത്സരങ്ങളിൽ 7 ഉം ഇന്ത്യയാണ് ജയിച്ചത്.
ഇപ്പോൾ ഇതിനെ കുറിച്ചു മനസ്സ് തുറന്നിരിക്കുകയാണ് പാകിസ്ഥാൻ നായകൻ ബാബർ അസം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"പണ്ട് എന്താണ് സംഭവിച്ചത് എന്നതിൽ അല്ല ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,എന്താണ് ഇനി വരുന്നതിൽ എന്നാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.റെക്കോർഡുകൾ തകർക്കാനുള്ളതാണ്, ഞങ്ങൾ അത് തകർക്കാൻ ശ്രമിക്കും, ഇന്ത്യക്കെതിരെ മികച്ച പ്രകടങ്ങളാണ് ഞങ്ങൾ കാഴ്ചവെക്കാൻ പോകുന്നത്.ആ വലിയ ദിവസം ഞങ്ങളുടെ ബോയ്സ് മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.