അവസാന ലോകക്കപ്പിൽ ചരിത്രം രചിക്കുന്ന ഡികോക്ക്..

അവസാന ലോകക്കപ്പിൽ ചരിത്രം രചിക്കുന്ന ഡികോക്ക്..
(Pic credit :Twitter )

തന്റെ അവസാന ലോകക്കപ്പ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകക്കപ്പിന് ഇറങ്ങിയ ദക്ഷിണ ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ചരിത്രങ്ങൾ രചിച്ചു കൊണ്ട് ലോകക്കപ്പ് ആഘോഷിക്കുകയാണ്. കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി ഇതിനോടകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ എന്നതാണ് ആദ്യത്തെ നേട്ടം.

23 ഏകദിന സെഞ്ച്വറികൾ നേടിയ കുമാർ സംഗക്കാരയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ദക്ഷിണ ആഫ്രിക്കൻ താരമെന്ന റെക്കോർഡും ഡി കോക്ക് സ്വന്തം പേരിൽ കുറിച്ചു.2011 ൽ എ ബി ഡി നേടിയ രണ്ട് സെഞ്ച്വറികളാണ് പഴങ്കഥയായത്.

ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഒരു മത്സരത്തിൽ 150+ സ്കോർ സ്വന്തമാക്കിയ ആദ്യത്തെ വിക്കറ്റ് കീപ്പർ എന്നതാണ് അടുത്ത നേട്ടം.2007 ലോകക്കപ്പ് ഫൈനലിൽ ആദം ഗിൽക്രിസ്റ്റ് സ്വന്തമാക്കിയ 149 റൺസാണ് ചരിത്രത്തിലേക്ക് പിന്തള്ളപ്പെട്ടത്.ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 150+ സ്കോർ ചെയ്ത വിക്കറ്റ് കീപ്പർ ബാറ്റർ എന്നതാണ് അടുത്ത നേട്ടം.

മൂന്നു തവണയാണ് ഡി കോക്ക് 150+ ഏകദിന ക്രിക്കറ്റിൽ സ്കോർ ചെയ്തിരിക്കുന്നത്.രണ്ട് തവണ 150+ റൺസ് സ്കോർ ചെയ്ത ജോസ് ബറ്റ്ലറാണ് ഈ ലിസ്റ്റിൽ രണ്ടാമത്

നബി:ലോകക്കപ്പിലെ ഒരു മത്സരത്തിൽ ക്‌ളാസ്സൻ ഡി കോക്കിന് പകരം കീപ് ചെയ്യുകയുണ്ടായി. അങ്ങനെ ബംഗ്ലാദേശിനെതിരെ സംഭവിച്ചാൽ മുകളിൽ പറഞ്ഞ ഡി കോക്കിന്റെ റെക്കോർഡുകളിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ദക്ഷിണ ആഫ്രിക്ക താരം എന്നതൊഴിച്ചുള്ള മറ്റൊരു റെക്കോർഡും നിലനിൽക്കില്ല.

Join our whatsapp group