ക്രിക്കറ്റിന്റെ രാജകന്മാരുടെ ആദ്യത്തെ ലോകകപ്പ് കിരീടത്തിന്റെ കഥ, story of 1987 world cup
ലോകകപ്പ് ആദ്യമായി ഇംഗ്ലണ്ടിന് പുറത്തേക്ക്.60 ഓവർ മത്സരങ്ങളിൽ നിന്ന് 50 ഓവർ മത്സരത്തിലേക്ക്.ന്യൂട്രൽ അമ്പയർമാരെ ആദ്യമായി നിശ്ചയിച്ചതും 1987 ലോകക്കപ്പിലായിരുന്നു.
പതിവ് പോലെ തന്നെ 8 ടീമുകൾ.ഗ്രൂപ്പിലുള്ള ടീമുകൾ പരസ്പരം രണ്ട് തവണ മത്സരിക്കും.സ്വന്തം നാട്ടിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ ഇന്ത്യക്ക് ഒപ്പം ഓസ്ട്രേലിയും ന്യൂസിലാൻഡും സിമ്പാവേയും. കിരീടം തിരകേ പിടിക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിനിന് ഒപ്പം ബി ഗ്രൂപ്പിൽ പാകിസ്ഥാനും ഇംഗ്ലണ്ടും ശ്രീലങ്കയും.
എ ഗ്രൂപ്പിൽ നിന്ന് ജേതാക്കളായി നിലവിൽ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലേക്ക്.കളിച്ച ആറിൽ അഞ്ചു മത്സരവും വിജയിച്ച ഇന്ത്യ തോറ്റത് ഓസ്ട്രേലിയോട് മാത്രം. അതും ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ ഒരു റൺസ് തോൽവി.ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയെയും സെമിയിലേക്ക്.സിമ്പാവേ എല്ലാം മത്സരങ്ങളും തോറ്റപ്പോൾ ന്യൂസിലാൻഡിന്റെ വിജയം സിംമ്പാവേക്കെതിരെ മാത്രം.
ബി ഗ്രൂപ്പിൽ ജേതാക്കളായി പാകിസ്ഥാൻ സെമിയിലേക്ക്. രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും. ആദ്യമായി ലോകക്കപ്പ് സെമിയിലേക്ക് വെസ്റ്റ് ഇൻഡീസ് യോഗ്യത നേടാതെയിരുന്ന ലോകക്കപ്പ് എന്നാ പ്രത്യേകത കൂടി ഈ ലോകക്കപ്പിനുണ്ട്.
സെമി ഫൈനലിൽ പാകിസ്ഥാൻ ഓസ്ട്രേലിയെയും ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിട്ടു. സ്വപ്ന ഫൈനൽ പ്രതീക്ഷിച്ചവരെ നിരാശരാക്കികൊണ്ട് പാകിസ്ഥാനും ഇന്ത്യക്കും സെമിയിൽ തോൽവി.ഇന്ത്യയെ തകർത്തത് സെഞ്ച്വറി നേടിയ ഗൂച്ച് ആണെകിൽ പാകിസ്ഥാനിൽ നിന്ന് വിജയം തട്ടിയെടുത്തത് മക്ഡർമോട്ടിന്റെ അഞ്ചു വിക്കറ്റുകളായിരുന്നു .മൂന്നാം സ്ഥാനകാർക്ക് വേണ്ടിയുള്ള മത്സരം നടത്തി ആരാധകരെ സന്തോഷിപ്പിക്കാൻ സംഘാടകർ ശ്രമിച്ചുവെങ്കിലും സൂപ്പർ താരങ്ങൾ വലിയ തുക പ്രതിഫലം ചോദിച്ചതിനാൽ ഈ ശ്രമം ഉപേക്ഷിക്കപ്പെട്ടു.
ഒടുവിൽ ലോകക്കപ്പിന്റെ അവസാന അങ്കത്തിൽ കന്നി കിരീടം തേടി ഓസ്ട്രേലിയെയും ഇംഗ്ലണ്ടും തങ്ങളുടെ രണ്ടാം ഫൈനലിന് ഈഡൻ ഗാർഡൻസിൽ ഇറങ്ങി.ടോസ് നേടിയ ഓസ്ട്രേലിയ നായകൻ അല്ലൻ ബോർഡർ ബാറ്റിംഗ് തിരഞ്ഞെടുത്തു.ബൂണിന്റെ 75 റൺസ് മികവിൽ ഇംഗ്ലണ്ടിന് മുന്നിലേക്ക് 254 റൺസ് എന്നാ വിജയലക്ഷ്യം ഓസ്ട്രേലിയ വെച്ചു.ഇംഗ്ലീഷ് നായകൻ മൈക്ക് ഗാറ്റിങ് ഓസ്ട്രേലിയ നായകനെ കുപ്രസിദ്ധമായ ആ റിവേഴ്‌സ് സ്വീപ് നടത്തുന്നത് വരെ ഓസ്ട്രേലിയ ചിത്രത്തിലെ ഉണ്ടായിരുന്നില്ല. എന്നാൽ ആ റിവേഴ്‌സ് സ്വീപ്പിൽ ഗാറ്റിങ് പുറത്തായതോടെ ഓസ്ട്രേലിയ കിരീടത്തോട് അടുത്ത്.ഒടുവിൽ 7 റൺസിന്റെ ഗംഭീര വിജയവും കിരീടവും.
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും)